Chapter Title : ഒരു തേപ്പ് കഥ 5 [ചുള്ളൻ ചെക്കൻ]
” എന്ന് വിളിച്ചു അവൻ കരഞ്ഞു...
“ഒന്നുമില്ല... ഇത്താക്ക് ഒന്നും ഇല്ല.. നമുക്ക് നാളെ ഇറങ്ങാം.. നീ ഒന്നും പേടിക്കണ്ട ” ജാസ്മിനും അവനെ സമാധാനിപ്പിക്കാൻ പറഞ്ഞു... അത് പറയുമ്പോൾ അവളും കരഞ്ഞു...
“ഇത്ത അവിടെ ഒറ്റക്ക് ആണോ... അവർ ഇത്തയെ എന്തേലും ചെയ്യും ” അവൻ പേടിച്ചുകൊണ്ട് പറഞ്ഞു... ജാസ്മിനോട് സംസാരിച്ചുകൊണ്ട് ഇരുന്നത്കൊണ്ട് അവൻ എന്നെ കണ്ടില്ല...
“ഞാൻ ഇപ്പൊ ഈ ഇക്കാടെ വീട്ടിൽ ആണ് ” അവൾ എന്നെ ചൂണ്ടി കാണിച്ചുകൊണ്ട് പറഞ്ഞു... അപ്പോൾ ആണ് അവൻ എന്നെ കാണുന്നത്... എന്നെ നോക്കി അവൻ കൈ കൂപ്പി...
“നീ പേടിക്കണ്ട ഇത്ത എന്റെ വീട്ടിൽ സുരക്ഷിതയാണ്” ഞാൻ പറഞ്ഞു... അപ്പോൾ SI വന്നു...
“അതെ... കൂടുതൽ സമയം തരാൻ പറ്റില്ല... നിങ്ങൾ ഇന്ന് എന്തായാലും പോയി ഒരു വക്കിലിനെ കാണ്...” SI പറഞ്ഞു...
“സർ ഒരു വക്കിലിനെ പറഞ്ഞു തരുമോ എനിക്ക് ആരെയും പരിചയം ഇല്ല ” എന്ന് പറഞ്ഞപ്പോൾ അയാൾ അകത്തേക്ക് പോയി ഒരു number കൊണ്ട തന്നു...
“ഇതിൽ വിളിച്ചിട്ട് പോയാൽ മതി ” ഞാൻ number വാങ്ങി പുറത്തേക്ക് നടന്നു... ജാസ്മിൻ കരഞ്ഞുകൊണ്ട് ആണ് പുറകെ വരുന്നത്....
ഞാൻ ഫോൺ എടുത്ത് ആ number ഡയൽ ചെയ്തു... കാൾ പോയി...
“ഹലോ ”ഞാൻ വിളിച്ചു..
“ആരാണ് ” അവിടുന്ന് ഒരു പരുക്കൻ ശബ്ദം...
“വിജയ്ശങ്കർ വക്കിൽ ആണോ ”ഞാൻ ചോദിച്ചു...
“അതെ ആരാണ് ” അയാൾ ചോദിച്ചു...
“സർ ഒരു കേസിന്റെ കാര്യം സംസാരിക്കാൻ ആണ് ” ഞാൻ പറഞ്ഞു...
💬 Comments
View all comments