Chapter Title : ഒരു തേപ്പ് കഥ 5 [ചുള്ളൻ ചെക്കൻ]
“ആണോ...”
“അതെ സർ... സാറിന്റെ അഡ്രെസ്സ് തന്നാൽ വന്ന് കാണാമായിരുന്നു ”
“പോലീസ് സ്റ്റേഷൻ കഴിഞ്ഞു ലെഫ്റ്റിലോട്ട് ഒരു റോഡ് ഉണ്ട് അത് വഴി നേരെ വന്നാൽ മതി അവിടെ ബോർഡ് ഉണ്ട് ” അയാൾ പറഞ്ഞു
ഞാൻ ഫോൺ കട്ട് ചെയ്തു കാറിൽ കയറി ജാസ്മിനും കയറി.. ഞാൻ വണ്ടി എടുത്ത് പുറത്തേക്ക് ഇറങ്ങി എന്നിട്ട് ലെഫ്റ്റ് എടുത്ത് പതിയെ ഫ്രണ്ടിലോട്ട് പോയി... രണ്ട് സൈഡിലേക്കും നോക്കി നോക്കി പോയി.. ഇടത് സൈഡിൽ ആയിട്ട് ഒരു ബോർഡ് കണ്ടു.. വിജയ്ശങ്കർ LLB എന്ന് ഞാൻ വണ്ടി ഒതുക്കി.. ജാസ്മിനോട് വരണ്ട എന്ന് പറഞ്ഞിട്ട് ആ ബോർഡിലെ ആരോ കാണിച്ചിരിക്കുന്ന സൈഡിലേക്ക് പോയി... ഒരു ചെറിയ റൂം ആണ്...
“സർ മേ ഐ കം ഇൻ ” ഞാൻ ചോദിച്ചു...
“യസ് ” ഞാൻ കത്തേക്ക് കയറി...
“സർ ഞാൻ ആണ് നേരത്തെ വിളിച്ചത് ” ഞാൻ പറഞ്ഞു...
“ഇരിക്ക്... എന്നിട്ട് കേസിനെ പറ്റി പറയു ”അയാൾ പറഞ്ഞു.. ഞാൻ അവിടെ ഇരുന്നു. എന്നിട്ട് അയാളോട് കാര്യം പറഞ്ഞു...
“വല്യ പ്രശ്നം ഒന്നും ഇല്ല ഇതിനൊക്കെ വേറെ സാക്ഷിക്കൾ ഉണ്ടോ...” അയാൾ ചോദിച്ചു...
“സർ സാക്ഷികൾ ആയി അടുത്ത വീട്ടുകാർ ഒക്കെ ഉണ്ട് അതുമതിയാകുമോ ” ഞാൻ ചോദിച്ചു...
“അത് മതി.. നിങ്ങൾ ഫീസ് അടച്ചിട്ടു പൊക്കൊളു.. വാക്കി ഒക്കെ ഞാൻ നോക്കിക്കോളാം ” അയാൾ പറഞ്ഞു...
ഞാൻ അവിടെ ഇരുന്ന സ്റ്റാഫിനോട് ഫീസ് 10,000 അടച്ചു തിരിച്ചു കാറിൽ വന്ന് കയറി...
“ഒന്ന് കൊണ്ടും പേടിക്കണ്ട...
💬 Comments
View all comments