Chapter Title : ഒരു തേപ്പ് കഥ 5 [ചുള്ളൻ ചെക്കൻ]
ഞാൻ പറഞ്ഞു...
“അതിനല്ല ഞാൻ വിളിച്ചത്.. നീ ഇപ്പൊ എവിടെയാ ” വാപ്പി ചോദിച്ചു...
“ഞാൻ പനങ്ങാട് ” ഞാൻ പറഞ്ഞു...
“നീ ഇന്നലെ രാത്രി ഇറങ്ങിയതല്ലേ... ആരോടെങ്കിലും ദേഷ്യം ഉണ്ടെങ്കിൽ ഇങ്ങനെ ആണോ തീർക്കുന്നത് ” വാപ്പി ചോദിച്ചു...
“ദേഷ്യം ഒന്നും ഇല്ല വാപ്പി ഓരോ കാര്യങ്ങൾ ആലോചിച്ചിരുന്നപ്പോൾ.. ഒന്ന് പുറത്ത് പോകാം എന്ന് കരുതി ഇറങ്ങിയത്... ഇവിടെ വന്നു ഉറങ്ങി പോയി... ഞാൻ വീട്ടിലേക്ക് പോകുകയാണ് ” ഞാൻ പറഞ്ഞു...
“വേഗം ചെല്ലാൻ നോക്ക്... ഇനി രണ്ട് ആഴ്ചയെ ഉള്ളു അറിയാമല്ലോ ”വാപ്പി പറഞ്ഞു...
“ വാപ്പി വന്നിട്ട് വേണം ഡ്രസ്സ്, സ്വർണം ഒക്കെ എടുക്കാൻ.. വാക്കി ഉള്ളതൊക്കെ ഇന്ന് തന്നെ ഞാൻ ശെരിയാക്കിക്കോളാം...” ഞാൻ പറഞ്ഞു...
“ശെരി നീ വേഗം വീട്ടിൽ പോകാൻ നോക്ക് ” പറഞ്ഞിട്ട് വാപ്പി phone കട്ട് ആക്കി...
ഞാൻ വണ്ടി പതിയെ വീട്ടിലേക്ക് വിട്ടു... രണ്ട് പേരും പുറത്ത് നിപ്പുണ്ട്... കാർ വന്നത് കണ്ടപ്പോൾ ആഫി അകത്തേക്ക് കയറി പോയ്... ഞാൻ കാർ പാർക്ക് ചെയ്തു ഇറങ്ങി...
“നീ എവിടെ ആയിരുന്നു ഇന്നലെ ” ഉമ്മി ദേഷ്യത്തിൽ ആണ് ചോദിച്ചത്...
“ഞാൻ ഒന്ന് പുറത്ത് പോയതാണ് ” ഞാൻ പറഞ്ഞു...
“ഇത്രയും നേരമോ ” ആ ചോദ്യത്തിന് എനിക്ക് ഉത്തരം ഇല്ലായിരുന്നു...
“അവൾ പറഞ്ഞു... നീ എന്തിനാണ് ഇവിടെ നിന്ന് ഇറങ്ങി പോയതെന്ന്... ഞാൻ പറഞ്ഞത് ആണോ തെറ്റ് ആയി പോയത് ” ഉമ്മി ചോദിച്ചു...
“പിന്നെ.. അവൾ ആണോ ഈ ആലോചന കൊണ്ട് വന്നത് അപ്പൊ
💬 Comments
View all comments