Chapter Title : ഒരു തേപ്പ് കഥ 5 [ചുള്ളൻ ചെക്കൻ]
അത് നടക്കില്ലേൽ അത് പറയാൻ ഉള്ള ഉത്തരവാദിത്തം അവൾക്ക് ആണ്..” പറഞ്ഞു തീർന്നതും കിട്ടി നല്ല ഒരു അടി കവിളത്ത്.. അടി കൊണ്ട് ഞാൻ ഒന്ന് ആടി... എന്റെ കണ്ണുകൾ നിറഞ്ഞു.. അസ്സഹാനിയമായ വേദനയായിരുന്നു... ഞാൻ നിറഞ്ഞ കണ്ണുകളോടെ ഉമ്മിയെ നോക്കി... ഉമ്മിയുടെ കണ്ണുകൾ ദേഷ്യത്തിൽ ചുവന്ന ഇരിക്കുന്നു...
“ഇത് പണ്ടേ നിനക്ക് തരേണ്ടതായിരുന്നു... എന്നെ പറഞ്ഞാൽ മതിയല്ലോ....വളർത്തി വഷളാക്കിയത് njan അല്ലെ...അവൾ പറഞ്ഞില്ല ശെരിയാണ്... എന്ത്കൊണ്ടാണെന്ന് നീ തിരക്കിയോ... അവൾക്ക് നീ കഴിഞ്ഞിട്ടേ വേറെ ആരും ഉള്ളു... അപ്പൊ നിന്റെ വിഷമം കാണാൻ വയ്യാത്തത് കൊണ്ട് ആണ് അവൾ പറയാതെ ഇരുന്നത്... നിനക്ക് അത് മനസിലാകില്ല... കാരണം നീ അവളെ മനസിലാക്കിയിട്ടില്ല... അന്ന് നീ വണ്ടി ഇടിച്ചു ഇവിടെ കിടന്നപ്പോൾ ഒറ്റക്കായി പോകണ്ട എന്ന് പറഞ്ഞു ക്ലാസ്സിന് പോലും പോകാതെ കൂടെ ഇരുന്നവൾ അല്ലേടാ അത്... ഇതൊക്കെ നീ മറന്നാലും ശെരി... അവൾ കാരണം അല്ലേടാ നീ എഴുനേറ്റ് നടക്കുന്നത്... അത് പോലും നീ ചിന്തിച്ചില്ലല്ലോ... നീ കല്യാണം കൂടുന്നില്ല എന്നല്ലേ അവളോട് പറഞ്ഞത്... അങ്ങനെ ആണേൽ നീ നിനക്ക് ഇഷ്ടം ഉള്ള ഇടത്തേക്ക് പൊക്കോ ” ഉമ്മി നിർത്താതെ പറഞ്ഞു... അതും കൂടെ ആയപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി... ഞാൻ നിന്ന നിൽപ്പിൽ താഴേക്ക് വീണു... അത് കണ്ട് ഉമ്മി എന്റെ അടുത്തേക്ക് ഓടി വന്നു... ഞാൻ പെട്ടന് ബാക്കിലോട്ട് ചാടി എഴുനേറ്റു...
“എന്റെ അടുത്തേക്ക് വരരുത്...ഞാൻ ചെയ്തത് തെറ്റ് ആയി പോയി അവളെ ഞാൻ മനസിലാക്കിയില്ല... ശെരിയാണ്.. എന്റെ വാപ്പി പറഞ്ഞിരുന്നു... ഉള്ള
💬 Comments
View all comments