Chapter Title : ഒരു തേപ്പ് കഥ 8 [ചുള്ളൻ ചെക്കൻ]
ഞാൻ ചോദിക്കാൻ വരുവായിരുന്നു... നീ തിരിച്ചു നാട്ടിൽ പോകുന്നോ അതോ ഇവിടെ തന്നെ നിക്കുന്നോ ” ഞാൻ കപ്പ് ടിപോയുടെ മുകളിൽ വെച്ചു എന്നിട്ട് നേരെ ഇരുന്നുകൊണ്ട് ചോദിച്ചു...
“നാട്ടിലോട്ട് പോയിട്ടും കാര്യം ഇല്ല.. എന്റെ അവിടുത്തെ ജോലി പോയി... ആ വരുമാനം കൊണ്ട് ആണ് ഞങ്ങൾ പൊക്കൊണ്ടിരുന്നത്...”അവൾ പറഞ്ഞു...
“അങ്ങനെ ആണേൽ എന്റെ കമ്പനിയിൽ ഒരു ജോലി ശെരിയാക്കാം... അവന് എന്നാണ് പോകുന്നത് ” ജോലി ശെരിയാക്കാം എന്ന് പറഞ്ഞു കേട്ടപ്പോൾ തന്നെ അവളുടെ മുഖം ഒന്ന് വിടർന്നു...
“അവന് നാളെ പോയാൽ മറ്റന്നാൾ മുതൽ മുതൽ ക്ലാസ്സിന് കേറാമെന്ന് ആണ് പറയുന്നത് ” അവൾ പറഞ്ഞു...
“അങ്ങനെ ആണേൽ പൊക്കോട്ടെ...” എന്ന് പറഞ്ഞിട്ട് ഞാൻ റൂമിലേക്ക് പോയി... യാത്ര ക്ഷീണം ഉള്ളത്കൊണ്ട് ഞാൻ നല്ലത് പോലെ ഉറങ്ങി... ഉറക്കം എഴുന്നേക്കുമ്പോൾ ജാസ്മിൻ ഡോറിന്റെ അവിടെ ചാരി നിക്കുവായിരുന്നു... ഞാൻ അവളോട് എന്താണെന്ന് പിരികം ഉയർത്തി ചോദിച്ചു... അവൾ ഒന്നുമില്ലന്ന് തോൾ അനക്കി കാണിച്ചു... അവളുടെ ഈ പ്രവർത്തി എന്റെ ഉള്ളിൽ അവൾക്ക് എന്നോട് ഇഷ്ടമുണ്ടോ എന്ന് സംശയം ഉയർന്ന വന്നു... ഞാൻ മുഖം കഴുകി വന്നു അവൾ അവിടെ തന്നെ നിക്കുകയായിരുന്നു... ഇനി അവളോട് ഇഷ്ടമാണോ എന്ന് ചോദിച്ചിട്ടും കാര്യമില്ല...അവിടെ വെളിയിടാൻ ഉള്ള കാര്യങ്ങൾ നടക്കുകയാണ്.. അതുകൊണ്ട് അവളോട് അധികം സംസാരവും ഒന്നും വേണ്ടന്ന് ഞാൻ തീരുമാനിച്ചു..ഞാൻ ഹാളിൽ ചെന്നപ്പോൾ ഫുഡ് ഒക്കെ ഉണ്ടാക്കി വെച്ചിട്ടുണ്ട്.. ടേബിളിൽ ഇരിക്കുന്നു... നല്ല വിശപ്പ് ഉള്ളത്കൊണ്ട് ഞാൻ നേരെ ഇരുന്നു അങ്ങ് കഴിച്ചു... ഞാൻ ഇരിക്കുന്നത് കണ്ട്
💬 Comments
View all comments