Chapter Title : ഒരു തേപ്പ് കഥ 8 [ചുള്ളൻ ചെക്കൻ]
ഞാൻ കാറിലേക്ക് കയറി... നേരെ വീട്ടിലേക്ക് ചെന്നു... അവൾ അങ്ങനെ ഒക്കെ പറഞ്ഞതിൽ എനിക്ക് നല്ല വിഷമം ഉണ്ടായിരുന്നു.. ഞാൻ നേരെ കയറി അങ്ങ് കിടന്നു... പതിയെ ഉറക്കത്തിലേക്ക് വീണു...ഉറക്കം എഴുന്നേറ്റപ്പോൾ തന്നെ മനസിന് എന്തോ വല്ലാത്ത ഒരു വേദന... ആരോടെങ്കിലും പറഞ്ഞാൽ കുറച്ചു ആശ്വാസം ആകും എന്ന് പറഞ്ഞു ഞാൻ നേരെ ഉമ്മിയെ വിളിച്ചു...
“ഉമ്മി ” ഞാൻ വിളിച്ചു... എന്റെ ശബ്ദം ഇടറിയിരുന്നു...
“എന്താടാ എന്താ പറ്റിയെ ” ഉമ്മി ചോദിച്ചു...
“ഉമ്മി... അവൾക്ക് എന്നെ ഇഷ്ടമായിരുന്നു... അവൾ ഇന്നലെ കാര്യങ്ങൾ എല്ലാം അറിഞ്ഞു... അവൾ ഓഫീസിന്റെ മുന്നിൽ വെച്ച് ഇതൊക്കെ പറഞ്ഞു എന്നിട്ട് വേറെ ഒരാളുടെ കൂടെ പോയി ” ഞാൻ പറഞ്ഞു...
“അയ്യോ.. ഞാനാണ് തെറ്റ് ചെയ്തത്... കുറച്ചു കൂടെ നോക്കിയിരുന്നേൽ ഇങ്ങനെ ഒന്നും വരില്ലായിരുന്നു ” ഉമ്മി പറഞ്ഞു... കരയാൻ തുടങ്ങുവാണെന്ന് ആ ശബ്ദം കേട്ടപ്പോളേ മനസിലായി...
“അതൊക്കെ നന്നായി എന്ന് കരുതിയാൽ മതി ഉമ്മി... ഇനി അങ്ങനെ ഒരു പ്രശ്നം ഇല്ലല്ലോ ” ഞാൻ പറഞ്ഞു...
“എന്നാലും ”
“ഒരു എന്നാലും ഇല്ല... എന്റെ ഒരു വിഷമം മാറാൻ ആണ് ഉമ്മിയെ വിളിച്ചത്... എന്നിട്ട് ഇപ്പൊ ഉമ്മി കൂടെ ഇങ്ങനെ ആയാലോ ” ഞാൻ പറഞ്ഞു...
“ശെരി ഞാൻ ഒന്നും പറയുന്നില്ല... പിന്നെ നീ പറഞ്ഞതുപോലെ അങ്ങ് എത്തിക്കോണം കേട്ടല്ലോ ” ഉമ്മി പറഞ്ഞു...
“എന്നാ ഞാൻ വെക്കട്ടെ ”
“ആ മോനെ ”എന്ന് പറഞ്ഞു.. ഞാൻ ഫോൺ കട്ട് ചെയ്തു... ഫോൺ അവിടെ തന്നെ വെച്ചിട്ട് കിടന്നു...
💬 Comments
View all comments