Chapter Title : ഒരു തേപ്പ് കഥ 8 [ചുള്ളൻ ചെക്കൻ]
“ശെരി മാഡം... അതെ എനിക്ക് ഒരു ഉമ്മ തരുമോ?” ഞാൻ ചോദിച്ചു...
“അയ്യടാ... അതൊക്കെ കല്യാണം കഴിഞ്ഞിട്ട് ” അവൾ ഒഴിഞ്ഞു മാറാൻ നോക്കി ഞാൻ വിടുമോ...
“വേണ്ടടെ കല്യാണം കഴിഞ്ഞും വേണ്ട ” ഞാൻ വിഷമം അഭിനയിച്ചു പറഞ്ഞു...
“അയ്യേ ഞാൻ വെറുതെ പറഞ്ഞതല്ലേ... ഉമ്മ ”
“എന്നാ ശെരി പോയി ഉറങ്ങിക്കോ ” ഞാൻ പറഞ്ഞു
“അത് എന്ത് പരിപാടി ആണ്.. ഒരു സാധനം തന്നാൽ അത് തിരിച്ചു തരണ്ടേ ” അവൾ ചോദിച്ചു...
“ഞാൻ ചോദിച്ചപ്പോൾ തരാൻ ബുദ്ധിമുട്ടായിരുന്നല്ലോ... അതുകൊണ്ട് ഞാൻ തരുന്നില്ല ” ഞാൻ പറഞ്ഞു...
“പ്ലീസ്, പ്ലീസ്, പ്ലീസ്... ഒരണ്ണം ഒരണ്ണം മതി... ഒരെണ്ണം തന്നുടെ ” അവൾ കെഞ്ചി...
“ഒരെണ്ണമേ തരു... ഉമ്മാ ”ഞാൻ അവൾക്ക് കൊടുത്തു..
“അയ്യേ ഈ ഒണക്ക ഉമ്മക്കായിരുന്നോ ഞാൻ കിടന്ന് കെഞ്ചിയത്... ശ്ശേ ” അവൾ നിരാശപെട്ടു...
“ഇനി നീ ചോദിച്ചു വരുമെടി ഉമ്മ താ ഉമ്മ താ എന്ന് പറഞ്ഞു ” ഞാൻ പറഞ്ഞു ഫോൺ കട്ട് ചെയ്തു... അപ്പോൾ തന്നെ അവളുടെ കാൾ വന്നു...
“എന്താ ദേഷ്യത്തിൽ ആണോ.”അവൾ ചോദിച്ചു...
“ആണെങ്കിൽ ”
“എന്നാ ഇത് വെച്ചോ... ഉമ്മ. ഉമ്മ, ഉമ്മ ” എന്നിട്ട് അപ്പോൾ തന്നെ കാൾ കട്ട് ആയി... വല്ലാത്ത ഒരു ഫീൽ തന്നെയാണ് സംസാരം എല്ലാം കഴിയുമ്പോൾ ഉള്ള ആ ഉമ്മക്ക്... ആ സമയം തന്നെ ജാസ്മിന്റെ ഓർമ്മകൾ എല്ലാം പോയിരുന്നു... എന്റെ മനസ് ഫൗസിയുടെ അടുത്തേക്ക് ഏതാണ് കൊതിച്ചുകൊണ്ട് ഇരുന്നു... ഞാൻ പതിയെ ഉറക്കത്തിലേക്ക്
💬 Comments
View all comments