Chapter Title : ഒരു തേപ്പ് കഥ 8 [ചുള്ളൻ ചെക്കൻ]
വീണു... നല്ല താമസിച്ചു തന്നെ ആണ് ഞാൻ എഴുന്നേറ്റത്... കണ്ണ് തുറന്നപ്പോൾ ഫോൺ കാൾ വന്ന് വൈബ്രേറ്റ് ചെയ്യുന്നതാണ് കണ്ടത്... അപ്പോൾ തന്നെ കാൾ കട്ട് ആയി... ഞാൻ ഫോൺ നോക്കിയപ്പോൾ 30+ മിസ്സ്ഡ് കാൾസ്.. പ്രവീണ ആയിരുന്നു... പിന്നെ വേറെ കുറച്ചു സ്റ്റാഫുകളും വിളിച്ചിരിക്കുന്നു...
ഞാൻ പ്രവീണയെ തന്നെ തിരിച്ചു വിളിച്ചു...
“ഹലോ സർ ” അവളുടെ ശബ്ദം കേട്ടപ്പോൾ എനിക്ക് മനസിലായി പേടിച്ചാണ് വിളിക്കുന്നത്...
“എന്താണ് പ്രവീണ എന്താ പ്രോബ്ലം ” ഞാൻ ചോദിച്ചു...
“സർ എത്രയും പെട്ടന്ന് വരണം... ഇവിടെ പോലീസ് വന്ന് നിൽക്കുന്നു.. എന്താ പ്രോബ്ലം എന്ന് അറിയില്ല ” അവൾ പറഞ്ഞു...
“ഞാൻ ഇപ്പോൾ വരാം... താൻ പേടിക്കണ്ട ” ഞാൻ ഫോൺ കട്ട് ചെയ്തിട്ട് വേഗം തന്നെ ഫ്രഷ് ആയി ഡ്രസ്സ് ചെയ്ത് ഇറങ്ങി.. പെട്ടന്ന് തന്നെ ഓഫീസിൽ എത്തി... പുറത്ത് ഒരു വണ്ടിയിൽ പോലീസ് നിൽക്കുന്നു... ഞാൻ ഓഫീസിനകത്തേക്ക് ചെന്നു... എന്റെ കാബിനിൽ ഒരു SI ഇരിക്കുന്നു... ഞാൻ അകത്തേക്ക് കയറി...
{കന്നഡ ഭാഷയിൽ ആണ് സംസാരം അത് മലയാളത്തിൽ തർജിമ ചെയ്യാം }
“എന്താണ് സർ പ്രോബ്ലം ” ഞാൻ ചോദിച്ചു...
“നിങ്ങളുടെ കൂടെ കേരളത്തിൽ നിന്ന് ഇവിടെ വന്ന ആളെ ഇന്നലെ മുതൽ കാണാൻ ഇല്ല എന്ന് പറഞ്ഞു ഒരു പരാതി കിട്ടിയിട്ടുണ്ട് ” Si പറഞ്ഞു...
“സർ എന്റെ കൂടെ വന്നു എന്നുള്ളത് ശെരിയാണ്... പക്ഷെ ഇന്നലെ ചെറിയ പ്രേശ്നങ്ങൾ ഉണ്ടായി അവൾ ഒരാളുടെ കൂടെ പോയി...” ഞാൻ പറഞ്ഞു.
“ആരുടെ കൂടെ?
💬 Comments
View all comments