Chapter Title : ഒരു തേപ്പ് കഥ 8 [ചുള്ളൻ ചെക്കൻ]
”
“സർ ഇവിടെ ജോലി ചെയ്തിരുന്ന ആൾ ആണ്... അയാൾക്ക് അവളെ ഇഷ്ടമായിരുന്നു... അവൾ ഇന്നലെ അയാളുടെ കൂടെ പോയി ” ഞാൻ പറഞ്ഞു...
“ഇയാളുടെ കൂടെ ആണോ ” എന്ന് പറഞ്ഞു Si എന്നെ ഒരു ഫോട്ടോ കാണിച്ചു... അത് സൈനുവിന്റെ ആയിരുന്നു...
“അതെ സർ ഇയാളുടെ കൂടെ ആണ് അവൾ പോയത് ” ഞാൻ പറഞ്ഞു....
“ഇയാൾ തന്നെ ആണ് ഞങ്ങൾക്ക് പരാതി തന്നത്... ആളെ കാണാനില്ലന്നും. അതിന്റെ പിന്നിൽ താൻ ആയിരിക്കും എന്നൊക്കെ...”
“സർ അത് ഒരു തെറ്റധാരണയുടെ പുറത്ത് പറ്റിയതാണ്... സർ ഞാനും ജാസ്മിനും ഒരേ കോളേജിൽ ആയിരുന്നു സർ പഠിച്ചിരുന്നത്...2 മാസം മുൻപ് പെങ്ങളുടെ കല്യാണം ഉണ്ടായിരുന്നു... ഞാൻ നാട്ടിൽ ചെന്നു.. അന്ന് ആണ് ജാസ്മിൻ എന്നെ ആദ്യമായി വിളിക്കുന്നത്.. അവളുടെ അനിയൻ പോലീസ് സ്റ്റേഷനിൽ ആണെന്ന് പറഞ്ഞു... അന്ന് അങ്ങനെ ഞാൻ അവളെ സഹായിച്ചു.. അന്ന് അവൾക്ക് ആ കേസ് കാരണം ഒരുപാട് ശത്രുകൾ ഉണ്ടായി... അവൾക്ക് എതിരെ വധ ഭീഷണി വരെ ഉണ്ടായിരുന്നു... അതുകൊണ്ട് ഞങ്ങൾ അവളെ ഞങ്ങളുടെ വീട്ടിൽ തന്നെ താമസിപ്പിച്ചു... അവളെ കണ്ടപ്പോൾ മുതൽ എനിക്ക് അവളോട് പ്രണയം തുടങ്ങി..അത് ഞാൻ അവളോട് പറയുകയും ചെയ്തു... അന്ന് അവൾ എന്നെ കെട്ടിപ്പിച്ചു കുറച്ചു നേരം കരഞ്ഞു... എന്നിട്ട് വിട്ട് മാറി പൊയി...ഇടക്ക് ഭീഷണി മുഴക്കുന്നവരുടെ ശല്യം സഹിക്കാതെ ആയപ്പോൾ ആണ് അവളെ ഞാൻ ഇങ്ങോട്ട് കയറ്റി വിട്ടത്...അവൾക്ക് എന്നെ ഇഷ്ടമാണെന്ന് പറയാത്തതിനാൽ വീട്ടുകാർ എനിക്കായി കണ്ടെത്തി തന്ന കുട്ടിയെ എനിക്ക് കല്യാണം കഴിക്കാൻ തീരുമാനിക്കേണ്ടി
💬 Comments
View all comments