Chapter Title : ഒരു തേപ്പ് കഥ 8 [ചുള്ളൻ ചെക്കൻ]
വിളിച്ചു..
“ഹലോ ” ഞാൻ ദേഷ്യം കൊണ്ട് അലറി...
“എന്താ ” അവൾ പേടിച്ചു ചോദിച്ചു...
“നീ ജാസ്മിനെ എവിടെയാ ഒളിപ്പിച്ചു വച്ചിരിക്കുന്നത്?” ഞാൻ അവളോട് ചോദിച്ചു...
“നിങ്ങൾ ഇത് എന്തൊക്കെയാ പറയുന്നത് ” അവൾ ഒന്നും മനസിലാക്കാത്തത് പോലെ ചോദിച്ചു...
“നീ എന്താ എന്നെ മണ്ടൻ ആക്കാൻ നോക്കുകയാണോ... സത്യം പറഞ്ഞോ ജാസ്മിൻ എവിടെയാണ് ” ഞാൻ ദേഷ്യത്തിൽ തന്നെ ചോദിച്ചു...
“നിങ്ങൾ വിഷ്വസിച്ചാലും ഇല്ലെങ്കിലും ഞാൻ ഒന്ന് പറയാം... ഞാനും എന്റെ ഹാത്തിം ഇക്കയും ഇപ്പോൾ എന്റെ വീട്ടിൽ ആണ്..” അവൾ പറഞ്ഞു... ഞാൻ അപ്പോൾ തന്നെ കാൾ കട്ട് ആക്കി.. അവൾ പറഞ്ഞത് എനിക്ക് വിശ്വാസം ആയിട്ടില്ല... ഞാൻ നേരെ വിവേകിനെ വിളിച്ചു...
“അളിയാ എന്താടാ...2 ആഴ്ച കഴിഞ്ഞ് വരാം എന്ന് പറഞ്ഞു പോയവൻ ആണ് ” അവൻ ആദ്യം വിശേഷം ചോദിക്കാൻ തുടങ്ങി...
“എടാ ഞാൻ വേറെ ഒരു പ്രോബ്ലത്തിൽ നിക്കുകയാണ്... ജാസ്മിനെ കാണാൻ ഇല്ല... അവൾക്ക് എന്നെ ഇഷ്ടമായിരുന്നു... ഞാൻ വേറെ കല്യാണം കഴിക്കാൻ പോകുന്നു എന്ന് അറിഞ്ഞു അവൾ വേറെ ആളുടെ കൂടെ പോയി ഇന്ന് ഇപ്പൊ പോലീസ് വന്നപ്പോൾ ആണ് അവളെ കാണാൻ ഇല്ല എന്ന് അറിഞ്ഞത്... എനിക്ക് സംശയം ഐഷയെ ആണ്... അവൾ പറയുന്നത് അവളും അവളുടെ ഭർത്താവും ഐഷയുടെ വീട്ടിൽ ആണെന്ന് ആണ് ” ഞാൻ പറഞ്ഞു...
“എടാ അവൾ നാട്ടിൽ ഉണ്ടോ എന്ന് ഞാൻ ഇപ്പൊ പറയാം ” എന്ന് പറഞ്ഞു അവൾ കാൾ കട്ട് ആക്കി.. ഞാൻ ടെൻഷൻ അടിച്ചു അങ്ങോട്ടും
💬 Comments
View all comments