Chapter Title : ഒരു തേപ്പ് കഥ 8 [ചുള്ളൻ ചെക്കൻ]
ഇങ്ങോട്ടും നടന്നു... എന്നിട്ട് ഞാൻ ഓഫീസിനുള്ളിലേക്ക് കയറി... എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ എന്തൊക്കെയോ സംസാരിച്ചുകൊണ്ട് ഇരിക്കുന്നു....
“നിങ്ങൾക്കൊന്നും വെറുതെ ഇരിക്കാൻ അല്ല മാസം തുടങ്ങുമ്പോൾ സാലറി തരുന്നത്...” എന്റെ ഉള്ളിലെ ദേഷ്യം കൊണ്ട് ഞാൻ എല്ലാരോടുമായി അലറി... എല്ലാരും പെട്ടന്ന് നിശബ്ദരായി... അവരെ ഓരോരുത്തരെയും ദേഷ്യത്തോടെ നോക്കി നിന്ന എന്റെ അടുത്തേക്ക് പ്രവീണ വന്നു...
“സർ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്... ഒന്ന് വരുമോ ” അവൾ പതിഞ്ഞ സ്വരത്തിൽ ചോദിച്ചു...ഞാൻ അവളെ ഒന്ന് നോക്കി എന്നിട്ട് അവളുടെ കൂടെ പോയി...
“എന്താ, എന്താ കാര്യം ” ഞാൻ അവളോട് ചോദിച്ചു...
“സർ എന്റെ ഒരു സംശയം മാത്രം ആണ്...അതിൽ എത്ര സത്യം ഉണ്ടെന്ന് എനിക്ക് അറിയില്ല ”
“താൻ വളച്ചു കേട്ട് ഇല്ലാതെ കാര്യം പറ ” ഞാൻ പറഞ്ഞു...
“സർ ആ സൈനു നമ്മുടെ സ്റ്റാഫായ സ്ത്രികളോട് വളരെ മോശം ആയി ആണ് സംസാരിക്കാർ.. എന്റെ ഒരു സംശയം ആണ്... ഇനി അവൻ തന്നെ അവളെ മാറ്റി നിർത്തി സാറിന്റെ ഇമേജ് കളയാൻ ആണ് ഈ കേസ് കൊടുത്തതെങ്കിൽ ” അവൾ എന്നോട് ചോദിച്ചു... പക്ഷെ ഐഷ ആയിരിക്കും ഇത് ചെയ്തത് എന്ന് കരുതി ഞാൻ അത് കാര്യമാക്കിയില്ല... അത് മാത്രവും അല്ല അവനും ഞാനുമായി വേറെ ഒരു പ്രേശ്നവും ഇല്ല... അപ്പോൾ ആണ് വിവേകിന്റെ കാൾ വരുന്നത്...
“ഹലോ... പറയെടാ ”
“എടാ ശെരിയാണ് നമ്മുടെ ജൂനിയർ ഒരുത്തൻ ഉണ്ട് കൊല്ലത്ത്... അവളും അവളുടെ ഹസ്ബന്റും അവിടെ ഉണ്ട് എന്ന്...
💬 Comments
View all comments