Chapter Title : ഒരു തേപ്പ് കഥ 8 [ചുള്ളൻ ചെക്കൻ]
നീ സൂക്ഷിക്കണേ ” ഉമ്മി പേടിയോടെ പറഞ്ഞു..
“എന്നെ ഒന്നും ചെയ്യില്ല ഉമ്മി... അവൾക്ക് വേണ്ടത് ജാസ്മിനെ ആണ്... ജാസ്മിൻ എവിടെ ആണെന്ന് അവൾക്ക് അറിയുകയും ഇല്ല... പിന്നെ എന്ത് ചെയ്യാനാണ് ” ഞാൻ ചോദിച്ചു...
“എന്നാലും ഒന്നും സൂക്ഷിച്ചോ ” വാപ്പി പറഞ്ഞു... വിവേകിന്റെ മുഖത്ത് ചെറിയ പേടി പോലെ ഞാൻ കണ്ടു... ഞാൻ ചിരിച്ചുകൊണ്ട് കണ്ണടച്ചു കാണിച്ചു... അപ്പോൾ അവന്റെ മുഖത്ത് ചെറിയ ചിരി വിടർന്നു...അത് കഴിഞ്ഞു ഭക്ഷണം കഴിക്കാനായി ഇരുന്നു... അപ്പോഴാണ് അഞ്ജന എന്നോട് സംസാരിച്ചത്...
“എടാ എത്ര നാൾ ആയെടാ ഒന്ന് സംസാരിച്ചിട്ട് ” അവൾ എന്റെ തോളിൽ ഒരു അടി തന്നുകൊണ്ട് പറഞ്ഞു..
“നീ ആണ് കല്യാണ പെണ്ണ് അടങ്ങി ഇരിക്ക് ആളുകളെകൊണ്ട് ഒന്നും പറയിപ്പിക്കാതെ ” ഞാൻ അടി കൊണ്ട് ഭാഗം തടവി ചിരിച്ചുകൊണ്ട് പറഞ്ഞു...
“ആര് എന്ത് പറഞ്ഞാലും ആ അമ്മക്കും അച്ഛനും... പിന്നെ ഈ പൊട്ടനും എന്നെ നല്ലത് പോലെ അറിയാം എനിക്ക് അത് മതി ”അവൾ ഒരു ഇതും ഇല്ലാതെ പറഞ്ഞു...
“നീനക്ക് ഞാൻ വെച്ചിട്ടുണ്ട് അന്ന് പോയതിൽ പിന്നെ ഒന്ന് വിളിച്ചിട്ട് പോലും ഇല്ല ഫ്രണ്ട് ആണ് പോലും..” എന്ന് പറഞ്ഞു അവൾ മുഖം മാറ്റി.
“സമയം ഇല്ലായിരുന്നീടി... ആകെ കിട്ടുന്ന സമയത്താണ് ഇവനെ വിളിക്കുന്നത്... അപ്പോഴോ ഈ നാറി നിന്റെ കാര്യം പറഞ്ഞോണ്ട് ഇരിക്കും ” ഞാൻ അഞ്ജനെയെ പൊക്കി പറഞ്ഞു... വിവേക് അപ്പൊ എന്നെ ഒന്ന് നോക്കി. ഞാൻ അവനെ ഒരു കണ്ണ് അടച്ചു കാണിച്ചു...
“ആഹ് ഞങ്ങൾ വീട്ടിലോട്ട്
💬 Comments
View all comments