Chapter Title : ഒരു തുടക്കകാരന്‍റെ കഥ ഭാഗം 9 [ഒടിയന്‍]
ആ പെണ്ണിനെ ഉപദ്രവിക്കല്ലേടാ “
“ അമ്മേ ഇവള് കള്ളം പറയുന്നതാ”
“ അല്ലമ്മേ … നോക്ക് ഈ അപ്പുവേട്ടൻ “
'അമ്മ ചിരിച്ചുകൊണ്ട് തന്റെ 2 മക്കളേം നോക്കി
“ നിനക്ക് ഞാൻ വച്ചിട്ടുണ്ടെടി നുണച്ചി “
“അമ്മേ നോക്ക് എന്നെ നുണചിന്ന് വിളിക്കുന്നു “
“ പൊടി നുണച്ചി “
അതും പറഞ്ഞവൻ വെള്ളത്തിലേക്ക് ചാടി
അമ്മു മുഖം വീർപ്പിച് അവനെ നോക്കി
അവൻ വെള്ളത്തിൽ തുഴഞ്ഞുകൊണ്ട് അവളെ നോക്കി ഉമ്മ കൊടുത്തു
അവൾ ദേഷ്യപ്പെട്ട് തുണികൾ അലക്കാൻ തുടങ്ങി.
അപ്പു കുളിച്ച് തോർത്തി വീട്ടിലേക്ക് പോയി ഡ്രെസ്സും മാറി 2 സ്ക്രൂഡ്രൈവറും ടോർച്ചും എടുത്ത് മുറ്റത്തേക്ക് ഇറങ്ങി .
നേരം സന്ധ്യമയങ്ങി തുടങ്ങി , സൂര്യൻ ചക്രപാളങ്ങളിലേക്ക് നീങ്ങി , ചുവന്ന സൂര്യനെ മാറ്റി ഇരുട്ട് കയറി വന്നുതുടങ്ങി . അപ്പു നടന്നു പാട വരമ്പിലൂടെ തെളിഞ്ഞ മാനത്ത് കൂടുകളിക്ക് ചേക്കേറുന്ന പക്ഷികളുടെ കൂട്ടം അവൻ കണ്ട് ആസ്വദിച്ചു.
നടന്ന് നെൽ പാടത്തിന്റെ വരമ്പിലൂടെ മധുവിന്റെ വീട്ടിലേക്കുള്ള ഇടവഴിയിലൂടെ മുകളിലേക്ക് കയറി. വീട്ട് മുറ്റത്ത് എത്തിയ അപ്പു ചുറ്റും നോക്കി വിളക്ക് കത്തിച്ച് വച്ചിട്ടുണ്ട് പക്ഷെ ആരെയും കാണാനില്ല .
“ മധുവേട്ടാ …. മധുവേട്ടാ … “
“ ഓ … ദേ വരുന്നേ “
അകത്ത് നിന്നും ജാനുവിന്റെ വിളി കേട്ടു അപ്പു . അവൻ അവിടെ നിന്നപ്പോൾ ജാനു വീടിന്റെ സൈഡിൽ നിന്നും മുറ്റത്തേക്ക് വന്നു
“ ആ നീ ആയിരുന്നോ .. “
അപ്പുവിനെ കണ്ടതും ബ്ലൗസിന്റെ മുന്നിൽ വയറിനെ മറയ്ക്കാൻ തിരുകി വച്ച മുണ്ടിന്റെ അറ്റം മാറ്റിക്കൊണ്ട് ജാനു പറഞ്ഞു
“ എന്താ ചേച്ചി ടേപ്പ്റെക്കോർഡറിന് എന്തോ പറ്റിയെന്ന് കുഞ്ഞമ്മ പറഞ്ഞു “
“ എടാ അപ്പു ഇത്രയ്ക്ക് ബഹുമാനം വേണ്ട മധുവേട്ടൻ ഇവിടില്ല “
“ ഏ എവിടെ പോയി “
ആശ്ചര്യത്തോടെ അവൻ ജനുനെ നോക്കി ചോദിച്ചു
“ അമ്മയുടെ അടുത്ത് . ഇന്ന് കാലത്താ ഞങ്ങൾ വന്നേ അങ്ങേര് പിന്നേം പോയി ഇനി
💬 Comments
View all comments