0%

Chapter Title : ഒരു തുടക്കകാരന്‍റെ കഥ 4

Author : odiyan Read All Parts 761

ഞാനൊരു കുത്ത് വച്ചുതരുട്ടോ .. നീ അല്ലെ ഇപ്പൊ വരാന്ന് പറഞ്ഞത് “

സത്യത്തിൽ പോകാൻ താല്പര്യം ഉണ്ടെങ്കിലും അവനല്പം ജാഡ ഇട്ട്‌ നിന്നു

“ ഞാനോ എപ്പോ “

“ദേ ചെക്കാ മരിയതയ്ക് വന്നോട്ടോ”

“ നീ എന്താ ഈ പറയുന്നേ ഞാനൊന്നും ഇല്ല പോയേ “

“ ലാസ്റ്റ് ചോദിക്കുവാ നിനക്ക് വരാൻ പറ്റുമോ “ ആ ചോദ്യവും ആ മുഖത്തെ ദേഷ്യവും അവനെ ചെറുതായിട്ടൊന്ന് പേടിപ്പിച്ചു

“ ആ ഞാൻ വരാം “

“ഹാ അങ്ങനെ വഴിക്ക് വാ , അപ്പൊ പേടിയുണ്ടെന്നെ “

“ അയ്യോ …”

“കൊയ്യോ അല്ല … അലക്കാൻ വല്ല തുണിയും ഉണ്ടേൽ എടുത്തോണ്ട് വാ അലക്കി തരാം “

അത് കേട്ടപ്പോൾ അവന്റെ മനസോന്ന് കുളിരു കോരി

അവളൊരു ബക്കറ്റിൽ അവളുടെ മുഷിഞ്ഞ തുണിയും അവന്റെയും എടുത്തിട്ടു പിള്ളേരേം കൂട്ടി സോപ്പും എടുത്ത് കുളത്തിലേക്ക് നടന്നു. അപ്പുവിന്റെ മനസ്സിൽ വല്ല കുളി സീനും കിട്ടിയാലോ എന്ന പ്രതീക്ഷ ആയിരുന്നു

“ അപ്പുവേട്ടാ കഴിഞ്ഞ ദിവസം സ്‌കൂളിൽ ഒരു സംഭവം ഉണ്ടായി “

“ ഉം .. എന്താ…”

“ ഒരു ചെക്കൻ എന്റെ അടുത്ത് വന്ന്‌ ഇഷ്ടാന്നുപറഞ്ഞു “

അത് കേട്ടപ്പോൾ അപ്പുവിന്ടെ മുഖം ചുവന്ന് തുടുത്തു

“ എന്നിട് നീ എന്ത് പറഞ്ഞു “

“ ഞാൻ ഒന്നും മിണ്ടാൻ നിന്നില്ല “

“ അതെന്താ നി എന്റെ കാര്യം പറയാതിരുന്നെ”

“ ഞാൻ മിണ്ടാനെ പോയില്ല , എന്റെ ഫ്രണ്ടില്ലെ വീണ ആ

💬 Comments

View all comments