0%

Chapter Title : ഒരു തുടക്കകാരന്‍റെ കഥ 5

Author : odiyan Read All Parts 377

ഒരു തുടക്കകാരന്‍റെ കഥ 5

Oru Thudakkakaarante Kadha Part 5 bY ഒടിയന്‍ | Previous Part

“ അമ്മുട്ടീ വാ അപ്പുറത്തേക്ക് പോകാം “

“ഉം”

അവളുടെ ചുമലിൽ പിടിച്ച് അവനിലേക് ചേർത്ത് അവർ രണ്ടുപേരും അവന്റെ മുറിയിലേക്ക് നടന്നു

“ കെട്ടിയോനും കെട്ടിയവളും ഇതേവിടാപോയെ “

കുഞ്ഞമ്മയുടെ ആ ചോദ്യം കേട്ട് അവർ രണ്ടുപേരും നോക്കി

“ഒന്ന് പ്രേമിക്കാൻ പോയതാ “  അപ്പു പറഞ്ഞു

“ ഇവിടെ നിന്ന് പ്രേമിക്കാൻ പറ്റില്ലാരുന്നോ”

അപ്പു കുഞ്ഞമ്മയെ സൈറ്റടിച്ചു കാണിച്ചു .

“ രണ്ടു പേരോടും എനിക്ക് കുറച്ച് സംസാരിക്കാൻ ഉണ്ട് .. കുഞ്ചു നി കുറച്ചു നേരം ഈ പിള്ളേരേം കൂട്ടി താഴേക്ക് പോയേ “

“ ഞാനും പോണോ കുഞ്ഞമ്മേ “

“ആ പോണം നി ഒന്നും വളർന്നില്ല … പോ ചെല്ല്”

“വാ .. പിള്ളേരെ “

“ എന്നതാ കുഞ്ഞേ “

“ പിള്ളേരെ … ഒരു കുഞ്ഞമ്മ തരുന്ന ഉപദേശം ആയി നിങ്ങൾ ഇതിനെ കാണണ്ട , നിങ്ങളുടെ ഈ പ്രായം കടന്നു വന്ന ഒരു അനുഭവസ്ഥ പറയുന്നതാണെന്ന് മാത്രം ചിന്തിച്ചാമതി”

“ഉം”

“ എന്നതാ കുഞ്ഞമ്മേ കാര്യം പറ”

“ നിങ്ങളുടെ പ്രായം അത് നിങ്ങൾ സൂക്ഷിക്കണം “

അപ്പു ചോദ്യ ഭാവത്തിൽ കുഞ്ഞമ്മയെ നോക്കി

“ നിങ്ങൾ പണ്ടുമുതലേ ഒന്നിച്ച് കളിച്ചു വളർന്നവരാണ് പക്ഷെ ഓരോ പ്രായത്തിലും എല്ലാ ആണിന്റെയും പെണ്ണിന്റെയും ഉള്ളിൽ പല മാറ്റങ്ങൾ ഉണ്ടാകും. ചെറുപ്പത്തിൽ നിങ്ങൾ ഒരുമിച്ചായിരുന്നു കിടന്നത് പക്ഷെ ഇപ്പോൾ അങ്ങനാണോ . കാരണം നിങ്ങൾ വളർന്നു അവളൊരു പെണ്ണായി . നിങ്ങൾ ഒരുമിച്ച് നടന്നിട്ടുണ്ട് കെട്ടിപിടിച്ചിട്ടുണ്ട് ഉമ്മ കൊടുത്തിട്ടുണ്ട് . പക്ഷെ പണ്ടത്തെ പോലെ അല്ല ഇപ്പോൾ കാരണം നിങ്ങൾ വളർന്നു. മാറ്റങ്ങളും , മോഹങ്ങളും ഉടലെടുക്കുന്ന പ്രായമാണ് നിങ്ങളുടേത് “

“ഉം…”  “ഉം..”

“ശരീരത്തിലും മനസ്സിലും പല ആഗ്രഹങ്ങളും മോഹങ്ങളും ഉണ്ടാകുന്ന പ്രായം . സ്നേഹത്തിനുപരി ശരീരത്തെ മോഹിക്കുന്ന പ്രായമാണ് ഇപ്പോ നിങ്ങളുടേത് , അവളെക്കാൾ കൂടുതൽ നീ

💬 Comments

View all comments