0%

Chapter Title : ഒരു തുടക്കകാരന്‍റെ കഥ 6

Author : odiyan Read All Parts 296

അത് പറഞ്ഞ് ജാനു അപ്പുവിനെ നോക്കി

“ വിശേഷം ഉണ്ടങ്കിലെ അമ്പലത്തിൽ പോകാൻ പാടുള്ളൂ എന്നുണ്ടോ ജാനുവേചി “

അപ്പു മറുപടി കൊടുത്തു

“ അയ്യോ ഞാൻ ചെമ്മാ ചോദിച്ചതാ അപ്പു … അപ്പു വളർന്ന് വലിയ ആളായി സംസാരമൊക്കെ വലിയ ആളുടേത് പോലെ “

“ വലുതായത് ഇപ്പഴാണോ മനസ്സിലായത് “

ചിരിച്ചുകൊണ്ട് ജാനുവിനെ നോക്കി അവൻ പറഞ്ഞു

“ പണ്ട് ശ്രെദ്ധിച്ചിരുന്നില്ല , ഇപ്പഴാ മനസ്സിലായത് വളർന്ന് വലുതായി എന്ന്”

അവനെ നോക്കാതെ ചിരിച്ചുകൊണ്ട് അവൾ നടന്നു

പ്രതേകിച്ചൊരു ചൂണ്ട വള്ളിയും കിട്ടിയില്ലേലും , അല്പം ഇളക്കം തട്ടിയ മുതലാണെന്ന് അപ്പുവിന് മനസ്സിലായി

അമ്മു അവന്റെ കൈൽ പിടിച്ച് വലിച്ച് വീണ്ടും നടന്നു

വീട്ടിലെത്തിയതും കുഞ്ചുവും അമ്മുവും അടുക്കളയിൽ പോയി ആഹാരവും എടുത്ത് വന്നു

വിളമ്പി കഴിഞ്ഞപ്പോൾ അപ്പു അമ്മുവിനെ അവന്റെ അടുത്ത് ഇരുത്തി

ഭക്ഷണം കഴിക്കുമ്പോഴും അപ്പു അമ്മുവിന്റെ ഇടതുകൈ പിടിച്ചുകൊണ്ടിരുന്നു

വിരലുകളിൽ ഞെക്കുകയും വലിക്കുകയും തടവുകയും ഒക്കെ ചെയ്തുകൊണ്ടിരുന്നു

ഭക്ഷണം കഴിഞ്ഞ് അമ്മു അടുക്കളയിലേക്കും അപ്പു പറമ്പിലേക്കും ഇറങ്ങി

കാമുങ്ങിൻ പറമ്പുകൾ കിളയ്ക്കാൻ ആളുകൾ ഉണ്ടായിരുന്നു , അവൻ അവരുടെ അടുത്ത് പോയി കുറച്ചു നേരമിരുന്നു

അത് കഴിഞ്ഞ് അച്ഛച്ഛന്ടെ കൂടെ ഓരോ വർത്തമാനവും പറഞ്ഞ് പറമ്പുകളിലൂടെ നടന്നു .

ഒരു 11 മാണി ആയപ്പോൾ അവൻ വീട്ടിലേക്ക് മടങ്ങി . അമ്മയും ചെറിയമ്മയും അച്ഛമ്മയും അടുക്കള പണിയിൽ ആയിരുന്നു ചെറിയച്ഛൻ കുട്ടികളോട് കളിച്ചും കുഞ്ചു മുറിയിൽ കൊണ്ടുപോകാനുള്ളത് എടുത്ത് വയ്ക്കുകയായിരുന്നു

അമ്മുവിനെ നോക്കിയപ്പോൾ, ഒരു മൂലയ്ക്കിരുന്ന് കരിക്ക് അരിയുകയായിരുന്നു

അപ്പുവിനോട് വരാൻ പറഞ്ഞ് അവൻ ആഗ്യം കാണിച്ചു , അവൾ വരാം എന്ന് തിരിച്ചും

അവൻ മുറിയിലെ കസേരയിലിരുന്ന് മേശയിൽ കാലും കയറ്റിവച്ചിരുന്നു, അപ്പോൾ അവൻ അവന്റെ കൂട്ടുകാരെ പറ്റി ആലോചിച്ചിരുന്നു .

അമ്മു വന്നതിൽ പിന്നെ ആരെയും അവൻ കണ്ടിട്ടേ ഇല്ല , ഇല്ലെങ്കിൽ അവലയിൽ ഇരുന്ന് വായിനോട്ടവും , ഗ്രൗണ്ടിൽ പോയി ക്രിക്കറ്റും ഫുട്ബോള് കളിയും ഒക്കെ ആയിരുന്നു പതിവ്

അപ്പോഴാണ് അവൻ കൂട്ടുകാരൻ മനുവിനെ പറ്റി ഓർത്തത്

💬 Comments

View all comments