0%

Chapter Title : ഒരു തുടക്കകാരന്‍റെ കഥ 6

Author : odiyan Read All Parts 295

അഴിച്ചിട്ട ചെറിയ നനവുള്ള ആ മുടി അതവളുടെ ഭംഗി കൂട്ടി , എന്റെ നെറ്റിയിൽ ചന്ദനം ചർത്തിയപ്പോൾ നെറ്റിയിലും മനസ്സിലും കുളിർമ വരി നിറച്ചു എന്റെ അമ്മു.

“ അമ്മു ആൽത്തറയിൽ ഇരിക്കാം കുറച്ചു നേരം “

“ഉം …. വാ …”

“എന്റെ കൈൽ പിടിച്ചവർ എന്നെയും കൊണ്ട് അമ്പലത്തിന് പുറത്തിറങ്ങി ഒരിക്കൽ കൂടി തൊഴുതപ്പോൾ അവൾ എന്റെ കൂടെ നിന്നു , വീണ്ടും എന്റെ കൈ പിടിച്ചവർ ആൽത്തറയിലേക് നടന്നു .

ഞാൻ ഇരുന്ന് എന്റെ വലതു വശത്ത് എന്നോട് ചേർന്ന് അവളും ഇരുന്നു

എന്റെ കൈ കോർത്ത് അലസമായി മറ്റെവിടേക്കോ നോക്കി അവൾ നിന്നപ്പോൾ , എന്റെ കണ്ണുകൾ അവളുടെ മുഖത്ത് തന്നെ നിന്നു .

അവളുടെ കുസൃതിയും കളിയും കൊഞ്ചലും ആ തണുത്ത അന്തരീക്ഷം ഒരുപാട് പോസ്റ്റീവ് എനർജി അവന് നൽകി

“ ചേച്ചി പോകാം …”

“ഉം…. അപ്പുവേട്ടാ പോകാം … “

“ഉം …”

“ ഇതെന്താ ഇങ്ങനെ നോക്കുന്നെ “

“ ഉം…. നിന്നെ ഇഷ്ടമായതുകൊണ്ട “

ആ ചുണ്ടുകൾ വിടർന്നു തേൻ നിറഞ്ഞത് പോലെ തോന്നി ആ ചുവന്ന ചുണ്ടുകൾ

അവൾ എന്റെ കണ്ണിലേക്ക് നോക്കി

കണ്മഷി എഴുതിയ കണ്ണുകൾ

സ്നേഹം നിറഞ്ഞുനിൽക്കുന്ന കണ്ണുകൾ

ഞങ്ങൾ പരസ്പരം കണ്ണുകളിൽ മാത്രം നോക്കി നിന്നു .

“ അതേ മക്കളെ പോണ്ടേ … നാട്ടുകരെകൊണ്ട് പറയിപ്പിക്കാൻ ഇരിക്കുവാണോ “

കുഞ്ചുവിന്റെ വർത്തമാനമാണ് അവരെ തിരികെ കൊണ്ടുവന്നത്

2 പേരും ഒന്നും മിണ്ടാതെ പരസ്പരം ചിരിച്ചുകൊണ്ട് നടക്കാൻ തുടങ്ങി

“ നീ എപ്പഴാ പോകുന്നേ കുഞ്ചു “

“ വൈകിട്ട് ചെറിയച്ഛൻ കൊണ്ടേ വിടാന്ന് പറഞ്ഞിട്ടുണ്ട് … ചെറിയചന് ആരുടെയോ അടുത്ത് അതു വഴി പോകാനുണ്ടെന്ന് “

“ ഉം .. “

അങ്ങനെ നടന്ന് വരുമ്പോൾ ജാനു എതിരെ വരുന്നത് അപ്പു കണ്ടു

“ ആ എവിടെയാ കുഞ്ചുമോളെ എല്ലാവരും കൂടി പോയേ “

“അമ്പലത്തിൽ പോയതാ ജാനുവേചി “

“ ഇന്ന് വിശേഷം വല്ലതും ഉണ്ടോ “

💬 Comments

View all comments