Chapter Title : ഒരു തുടക്കകാരന്‍റെ കഥ 6
ചുറ്റി ധാവണിയുടുത്ത് അതിന്ടെ തുമ്പ് അരയിൽ കുത്തി നിൽക്കുന്ന അമ്മുവിനെയാണ്
അവളവനെ പിടിച്ചെഴുനേല്പിച് കുളിക്കാൻ പറഞ്ഞു വിട്ടു
അവൻ തിരിച്ചു വന്നപ്പോൾ അമ്മു ഒരു ഷർട്ടും മുണ്ടും അവന് എടുത്തുകൊടുത്തു
“ ദാ ഇതിട്ടോ “
അവൻ അത് ഇട്ടു , ഷർട്ടിന്റെ ബട്ടൺ ഇടുമ്പോൾ അവൾ അവന്ടെ മുടി ചീകി കൊടുത്തു .
അവസാനം അവനും ,അമ്മുവും , കുഞ്ചുവും ,2 കുട്ടികളും അമ്പലത്തിലേക് ഇറങ്ങി
പുലർകാലെ സൂര്യ കിരണങ്ങൾ വീണ് തുടങ്ങിയിരിക്കുന്നു പച്ചപ്പിൽ മുഴുവൻ മഞ്ഞുതുള്ളികൾ പടർന്ന് കിടക്കുന്നു അവർ ആ നെൽ പാടത്തിന് നടുവിലൂടെ നടന്ന് നീങ്ങുന്നു
കിളികളുടെയും , പക്ഷികളുടെയും , അണ്ണാൻടെയും ശബ്ദം ആ പ്രഭാതത്തിന്റെ മാറ്റ് കൂട്ടി ,
മഞ്ഞിന്റെ തണുപ്പും മരങ്ങൾക്കും മലകൾക്കും ഇടയിലൂടെ അരിച്ചു വരുന്ന സൂര്യ കിരങ്ങളുടെ ചൂടും കൊണ്ട് അവരങ്ങനെ നടന്നു .
അമ്മു , അവളെപ്പോഴും അപ്പുവിന്റെ മനസ്സിന് സന്തോഷം ഉണ്ടാക്കുന്ന പെണ്ണാണ്
ഈ പ്രഭാതത്തിൽ ഈ പ്രകൃതി ഭംഗിയേക്കാൾ സൗന്ദര്യം അവൽക്കാണെന്ന് തോന്നിയ നിമിഷം
അമ്മു തിരിഞ്ഞു നോക്കിയപ്പോൾ അപ്പു അവളെ തന്നെ നോക്കിക്കൊണ്ട് നടക്കുന്നു
തിരിഞ്ഞു നോക്കി എന്താ എന്ന അർഥത്തിൽ അവൾ തല അനക്കി .
അവൻ അവളുടെ അടുത്ത് ചെന്ന് അവളുടെ ചെവിയിലായി പതിയെ പറഞ്ഞു
“ എനിക് നിന്നെ തന്നെ നോക്കി ഇരിക്കണം “
അമ്മു ചിരിച്ചുകൊണ്ട് അവന്റെ ഇടത്തുകയിൽ വിരലുകൾ കോർത്ത് അവനോട് ചേർന്നവൽ നടന്നു .
അമ്പലത്തിൽ എത്തിയ ശേഷം അവർ തൊഴുതു പക്ഷെ പ്രതിഷ്ഠയെക്കാൾ കൂടുതൽ അവൻ നോക്കിയത് മുന്നിൽ നിൽക്കുന്ന അമ്മുവിനെ ആയിരുന്നു .
വഴിപാടുകളിൽ മിക്കതും അവൾ പറഞ്ഞത് എന്റെ പേരും എന്റെ നക്ഷത്രവും ആയിരുന്നു
ഞാൻ അവളെ നോക്കുമ്പോൾ ഒരു ചമ്മലോ നാണമോ ആ മുഖത്ത് ഇല്ല
പകരം , അതവളുടെ കടമ എന്നത് പോലെ എന്നെ നോക്കി ഇപ്പൊ കഴിയും എന്ന് മാത്രം ചുണ്ടുകൊണ്ട് പറഞ്ഞ് കൂടുതൽ വഴിപാടുകൾ നടത്തി
പ്രദിക്ഷണം വച്ചപ്പോഴും എനിക് അവളെ മാത്രമേ നോക്കി നിൽക്കുവാൻ കഴിഞ്ഞള്ളൂ. തുളസി കതിർ ചൂടിയ
💬 Comments
View all comments