0%

Chapter Title : ഒരു തുടക്കകാരന്‍റെ കഥ 10

Author : odiyan Read All Parts 303

“ അപ്പുവേട്ടാ ഒന്നിങ് വന്നേ “

ഞങ്ങൾ സംസാരിക്കുമ്പോൾ അവൾ വിളിച്ചു പറഞ്ഞു . ഞാനും അവനും അകത്തേക്ക് കയറി ഞാൻ അവളുടെ മുറിയിലേക്ക് ചെന്നു അവൻ അടുക്കളയിലേക്ക് പോയി , വീടിന്റെ പുറകിലെ ചായിപ്പാണ് അമ്മുവിന്റെ മുറി . ഞാൻ അവിടേക്ക് കയറി .

“ എന്താ മോളെ . “

“ ഏയ്‌ ഒന്നുല്ല കാണാൻ “

“ ഓഹോ ...അല്ല എനിക്കെന്തോ സമ്മാനം എടുത്ത് വച്ചിട്ടുണ്ടെന്ന് പറഞ്ഞിട്ട് അതെവിടെ .”

അവൾ എന്നെ നോക്കി ചിരിച്ചു.

“ ഞാൻ വിചാരിക്കുവായിരുന്നു ആ കാര്യം മറന്നോ എന്ന് “

“ അത് മറന്നെങ്കിൽ അതിന്റെ പേരും പറഞ്ഞ് നീ എന്നെ കൊല്ലില്ലേ “

“ തീർച്ചയായും “

“ ആ എന്നിട്ട് സാധനം എവിടെ “

“ കണ്ണടയ്ക്ക് “

“ ഉം … “

ഞാൻ കണ്ണടച്ചപ്പോൾ അവളുടെ അലമാര തുറക്കുന്ന ഒരു ശബ്ദം കേട്ടു. ഞാൻ ആകാംഷയോടെ കാത്തിരുന്നു . അപ്പോൾ പുറകിൽ രണ്ടു പാളി വാതിലിൻടെ ഓടമ്പൽ ഇടുന്ന ശബ്ദവും കേട്ടു .

“ ഡോർ ഒക്കെ അടച്ച് എന്താ മോളെ ഉദ്ദേശം “

“മിണ്ടാതിരിയെടാ കൂതറ “

പുറകിൽ നിന്നും അവളുടെ ശബ്ദം കേട്ടു.

“ ഇനി കണ്ണ് തുറന്നോ “

മുന്നിൽ നിന്നും അവളുടെ ശബ്ദം കേട്ട് ഞാൻ കണ്ണു തുറന്നു. അപ്പോൾ അവളുടെ കൈൽ ഒരു പൊതി . അത് അവൾ എന്റെ നേരെ നീട്ടി . അത് കണ്ട് കൗതുകം തോന്നിയ എനിക്ക് ചിരി വന്നു ഞാൻ അത് വാങ്ങി പതിയെ അഴിച്ചു. അപ്പോൾ അതിൻടെ ഉള്ളിൽ ഒരു ഓറഞ്ച് കളർ ഷർട്ട് .

“ കൊള്ളാല്ലോ ഈ ഷർട്ട് “

അവളുടെ മുഖം സന്തോഷംകൊണ്ട് ചുവന്ന് തുടുത്തു .

💬 Comments

View all comments