Chapter Title : ഒരുനാൾ ... ഒരു കനവ് [മന്ദന്‍ രാജാ]
കല്യാണം കഴിക്കുമല്ലോ അല്ലെ .. മോളെ ഈ പ്രായത്തിൽ എടുത്തുചാട്ടമൊക്കെ തോന്നും . പക്ഷേ വിവാഹമെന്നത് കുട്ടിക്കളിയല്ല . പരസ്പരം ...'''
"'പ്ലീസ് അങ്കിളേ .. നമുക്കാ ടോപിക് വിടാം . പ്ലീസ് . "' പൂർത്തിയാക്കുന്നതിന് മുൻപ് സാജിത ഇടയിൽ കയറിയപ്പോൾ . അയാളൊന്ന് ചിരിച്ചു . എന്നിട്ട് നിർത്തി .
"'ഞാൻ ഡേവിഡ് .. ഇപ്പൊ മോളെ പോലെ ആണ് . കുടുംബം ഇല്ല . ഒരു മോളുണ്ടായിരുന്നു . അവളുടെ കല്യാണം ഒന്നര വർഷം മുൻപ് കഴിഞ്ഞു . "''
"'ആന്റി .. ?'''സാജിത ചോദ്യരൂപേണ അയാളെ നോക്കി .
"' നിയമപരമായി പിരിഞ്ഞില്ല . കാരണം ഇന്നവൾക്ക് ആരോഗ്യമുണ്ട് സാമ്പത്തികമുണ്ട് . ഇതൊന്നുമില്ലാത്ത കാലത്ത് അവൾക്കെന്റെ സാമീപ്യം വേണമെങ്കിൽ അന്നവൾക്കെന്നെ സമീപിക്കാം . ഇതേ തീവ്രതയോടെ ഞാൻ അവളെ സ്വീകരിക്കും '''
ഡേവിഡ് പറഞ്ഞപ്പോൾ സാജിത അയാളെ ഇമവെട്ടാതെ നോക്കിയിരുന്നു . ക്രമേണ അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു .
"'എന്നാ മോളെ കരയുന്നെ ?''
"'ഹേയ് ..ആന്റി ഭാഗ്യം ചെയ്തവളാ . അതോർത്തപ്പോ "'
"' അങ്ങനെയൊന്നുമില്ല മോളെ . ഒരാളുടെ ഭാഗ്യം മറ്റൊരാളുടെ നിർഭാഗ്യമല്ലേ എന്റെ കാര്യത്തിൽ നോക്കുമ്പോൾ "''
"'ഹ്മ്മ് .. അപ്പോൾ അങ്കിളെന്നാ കാന്തല്ലൂർക്ക് ? ജോലിയാണോ അവിടെ ?''''
"' അധ്യാപകൻ ആയിരുന്നു . മോളുടെ കല്യാണം വരെ ജോലിചെയ്തു . ചുമ്മാ വീട്ടിലിരുന്നാൽ ഭ്രാന്താകുമെന്നോർത്ത് . കല്യാണം കഴിഞ്ഞപ്പോൾ ഞാൻ കാന്തല്ലൂർ അൽപം സ്ഥലം വാങ്ങി . ചെറിയൊരു കോട്ടേജ് പോലെ പണിതു . "'
''അപ്പൊ അങ്കിൾ ...സോറി സാറവിടെ തനിച്ചാണോ ? ആഹാരമൊക്കെ അപ്പോൾ ?''''
"" സാറേന്ന് ഒന്നും വിളിക്കണ്ട . അങ്കിളെന്ന് തന്നെ വിളിച്ചോ . ആഹാരമൊക്കെ ഞാൻ തന്നെ . ഒരാൾക്ക് ഉള്ളതുണ്ടാക്കാൻ ഞാൻ പോരെ .. പിന്നെ മറ്റൊരാളുടെ ഇഷ്ടം നോക്കേണ്ടാത്തത് കൊണ്ട് അങ്ങനെയും കുഴപ്പം ഇല്ലല്ലോ "'' ഡേവിഡ് ചിരിച്ചു
ആഹാ !! അങ്കിളുണ്ടാക്കുമോ ? ബിരിയാണിയുണ്ടാക്കുമോ ?''' സാജിതയുടെ കണ്ണുകൾ ഒന്ന് കൂടി വിടർന്നു
"'"' പിന്നെ .. മോൾക്ക് ബിരിയാണി അത്രയിഷ്ടമാണോ ?''''
"' ഇഷ്ടമാണ് ... ഉമ്മി ഉണ്ടാക്കുമായിരുന്നു . പിന്നെ വല്ലപ്പോഴും ബിരിയാണി തിന്നിട്ടുണ്ട് . ബട്ട് അന്നത്തെ ആ ടേസ്റ്റ് കിട്ടീട്ടില്ല "' സാജിത വീണ്ടും തേയില നിറഞ്ഞ മലനിരകളിലേക്ക്
💬 Comments
View all comments