0%

Chapter Title : ഒരുനാൾ ... ഒരു കനവ്‌ [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 2.4K

കല്യാണം കഴിക്കുമല്ലോ അല്ലെ .. മോളെ ഈ പ്രായത്തിൽ എടുത്തുചാട്ടമൊക്കെ തോന്നും . പക്ഷേ വിവാഹമെന്നത് കുട്ടിക്കളിയല്ല . പരസ്പരം ...'''

"'പ്ലീസ് അങ്കിളേ .. നമുക്കാ ടോപിക് വിടാം . പ്ലീസ് . "' പൂർത്തിയാക്കുന്നതിന് മുൻപ് സാജിത ഇടയിൽ കയറിയപ്പോൾ . അയാളൊന്ന് ചിരിച്ചു . എന്നിട്ട് നിർത്തി .

"'ഞാൻ ഡേവിഡ് .. ഇപ്പൊ മോളെ പോലെ ആണ് . കുടുംബം ഇല്ല . ഒരു മോളുണ്ടായിരുന്നു . അവളുടെ കല്യാണം ഒന്നര വർഷം മുൻപ് കഴിഞ്ഞു . "''

"'ആന്റി .. ?'''സാജിത ചോദ്യരൂപേണ അയാളെ നോക്കി .

"' നിയമപരമായി പിരിഞ്ഞില്ല . കാരണം ഇന്നവൾക്ക് ആരോഗ്യമുണ്ട് സാമ്പത്തികമുണ്ട് . ഇതൊന്നുമില്ലാത്ത കാലത്ത് അവൾക്കെന്റെ സാമീപ്യം വേണമെങ്കിൽ അന്നവൾക്കെന്നെ സമീപിക്കാം . ഇതേ തീവ്രതയോടെ ഞാൻ അവളെ സ്വീകരിക്കും '''

ഡേവിഡ് പറഞ്ഞപ്പോൾ സാജിത അയാളെ ഇമവെട്ടാതെ നോക്കിയിരുന്നു . ക്രമേണ അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു .

"'എന്നാ മോളെ കരയുന്നെ ?''

"'ഹേയ് ..ആന്റി ഭാഗ്യം ചെയ്തവളാ . അതോർത്തപ്പോ "'

"' അങ്ങനെയൊന്നുമില്ല മോളെ . ഒരാളുടെ ഭാഗ്യം മറ്റൊരാളുടെ നിർഭാഗ്യമല്ലേ എന്റെ കാര്യത്തിൽ നോക്കുമ്പോൾ "''

"'ഹ്മ്മ് .. അപ്പോൾ അങ്കിളെന്നാ കാന്തല്ലൂർക്ക് ? ജോലിയാണോ അവിടെ ?''''

"' അധ്യാപകൻ ആയിരുന്നു . മോളുടെ കല്യാണം വരെ ജോലിചെയ്തു . ചുമ്മാ വീട്ടിലിരുന്നാൽ ഭ്രാന്താകുമെന്നോർത്ത് . കല്യാണം കഴിഞ്ഞപ്പോൾ ഞാൻ കാന്തല്ലൂർ അൽപം സ്ഥലം വാങ്ങി . ചെറിയൊരു കോട്ടേജ് പോലെ പണിതു

💬 Comments

View all comments