0%

Chapter Title : പാദസരം 2 [KKstories]

Author : Kambikathakal Read All Parts 304

നിമിഷങ്ങൾ എനിക്ക് എന്നും വിലപ്പെട്ടതായിരുന്നു. നേരെ പോയത് താഴത്തെ നിലയിലുള്ള റസ്റ്റ് റൂമിലേക്കായിരുന്നു ,വായും മുഖവും കയ്യുമൊക്കെ നന്നായി കഴുകി സിഗരറ്റിന്റെ ഗന്ധം പോയി എന്നുറപ്പുവരുത്തി കയ്യിൽ കരുതിയിരുന്ന വിക്സ് മിട്ടായി എടുത്തു വായിലിട്ടു നുണഞ്ഞു.നേരെ റൂമിലേക്ക് നടന്നു.ഇടനാഴിയിൽ വെച്ചുതന്നെ ലതയെയും കൂട്ടുകാരികളെയും കണ്ടുമുട്ടി.ലതയും ഇവരുടെ കൂടെ പോവുകയാണോ.ഞാൻ ചോദിച്ചു . അയ്യടാ അങ്ങിനെ എന്നെ ഒഴിവാക്കാൻ നോക്കേണ്ട .ഞാൻ ഇവരെ ഗേറ്റ് വരെ കൊണ്ടിവിട്ടിട് തിരിച്ചുവരും.എനിക്ക് അനുവേട്ടനെ ഒട്ടും വിശ്വാസമില്ല .ഞാൻ ഒന്ന് ചമ്മി .ശരി ആയിക്കോട്ടെ എന്നും പറഞ്ഞു ഞാൻ റൂമിലേക്ക് നടന്നു.ഡോർ തുറന്നു അകത്തേക്ക് കയറിയപ്പോ ആര്യ ഉണർന്നു കിടക്കുകയായിരുന്നു.ബോറടിക്കുന്നുണ്ടോ .ടി.വി ഓൺ ചെയ്യട്ടെ എന്നും പറഞ്ഞു ഞാൻ ടിവി യുടെ റിമോട്ട് കയ്യിലെടുത്തു. അതിന്റെ ശബ്ദം കേട്ടാൽ എനിക്ക് തല വേദനിക്കും.ഞാൻ അവളെ മെല്ലെ താങ്ങി എണീപ്പിച്ചട്ടു പില്ലോ എടുത്തിട്ട് പിന്നിൽ സപ്പോര്ടിനായി വെച്ചു .

അല്ലാ എന്താ ഒരു സിഗരറ്റിന്റെ മണം അവൾ എന്നെ കയ്യോടെ പിടികൂടി . അത് പിന്നെ ടെൻഷൻ ഉള്ളപ്പോ മാത്രം ഇടക്ക് വലിക്കും . ഇപ്പൊ എന്താ ടെൻഷൻ .എന്റെ അസുഖമാണോ .വേണ്ടാട്ടോ എനിക്കിഷ്ടല്ല സിഗരറ്റിന്റെ സ്മെൽ മാത്രല്ല അതെത്ര കേടാണെന്നു അനുവേട്ടനാറിയോ അനുവേട്ടന്റെ ആ നല്ല ശബ്ദം എന്തിനാ വെറുതെ കേടാക്കുന്നെ ശരീരം മുഴുവൻ നല്ല വേദന . അനുവേട്ടൻ ഒരു പാട്ട് പാടിതരുവോ .എത്ര നാളായി അനുവേട്ടന്റെ പാട്ടൊന്നു കേട്ടിട്ട് . ഞാൻ ഇപ്പൊ അങ്ങിനെ പാടാറൊന്നുമില്ല. ഓ വല്യ ജാഡയാണെങ്കിൽ വേണ്ട .പരിഭവത്തോടെ എന്റെ എതിർവശത്തേക്കു തിരിഞ്ഞിരുന്നു.അതെനിക്കും ഒരു സൗകര്യമായിരുന്നു.അവളുടെ മുഖത്തു നോക്കി എനിക്ക് പാടാൻ ചെറിയ ചമ്മൽ ഉണ്ടായിരുന്നു.ആരെങ്കിലും പാടാൻ പറയുമ്പോ അവരുടെ മുഖത്തു നോക്കി പാടുന്നതിൽ എന്തോ ഒരു വല്ലായ്ക തോന്നാറുണ്ട്.ഞാൻ മെല്ലെ ബൈസ്റ്റാൻഡർ കോട്ടിൽ മതിലിൽ ചാരിയിരുന്നിട്ടു കാല് നീട്ടിവെച്ചു .എന്നിട്ടു മെല്ലെ പാടി

ചുംബനപ്പൂ കൊണ്ട് മൂടീയെന്റെ തമ്പുരാടീ നിന്നെ ഉറക്കാൻ .........ഉമ്മ തൻ ഉണ്മയ കണ്ണുനീരാനുരാഗ തേനെന്നു ചൊല്ലി ഞാൻ ഊട്ടാം ......

എന്റെ തൊണ്ട ഇടറുന്നതു ഞാൻ അറിഞ്ഞു.അവൾ ഇപ്പൊ എന്റെ സൈഡിലേക്ക് തിരിഞ്ഞു എന്നെ തന്നെ നോക്കിയിരിക്കുകയാണ് എന്ന് എനിക്കറിയാമായിരുന്നു. കണ്ണുകൾ നിറഞ്ഞിരുന്നു കൊണ്ട് അവളുടെ മുഖത്തേക്ക് നോക്കാൻ എനിക്ക് കഴിയുമായിരുന്നില്ല .കണ്ണുകൾ അടച്ചിരുന്നു ഞാൻ അവൾക്കു വേണ്ടി പാടി.

പാട്ടു തീർന്നതും ഉച്ചയിൽ കൈ കൊട്ടുന്ന ശബ്ദം കേട്ടാണ് ഞാൻ കണ്ണ് തുറന്നതു.

💬 Comments

View all comments