Chapter Title : പാലപ്പൂവ് 3 [അയ്യപ്പൻ നായർ]
അമ്മ എന്റെ റൂമിലേക്ക് വന്നു. കല്യാണം ഉറപ്പിച്ച കാര്യം ഒകെ പറഞ്ഞു. ഞാൻ അത് കെട്ടെന്ന് അമ്മയോട് പറഞ്ഞു.എല്ലാവരും എന്നോട് അങ്ങനെ പറഞ്ഞത് അമ്മക്ക് സങ്കടം ആയിരുന്നു... പക്ഷെ അപ്പോളേക്കും തന്തയുടെ വിളി എത്തി. സുഭദ്രേ നീ എവിടെ ആണെന്ന് ചോദിച്ചു കൊണ്ട്. പിന്നെ അതികം വൈകാതെ അമ്മ പോയി. കാര്യം എല്ലാവരുടേം മുൻപിൽ ഞാൻ മാസ്സ് ഡയലോഗ് അടിച്ചെങ്കിലും ഇപ്പോളും എല്ലാവർക്കും എന്നെ വെറുപ്പ് ആണ് എന്നുള്ളത് എന്നെ കുറചെന്നുമല്ല സങ്കട പെടുത്തിയത്.. അങ്ങനെ അതും ആലോചിച്ച ഞാൻ ഉറങ്ങി. തന്ത വീട്ടിൽ ഉള്ള കൊണ്ടും പണിക്കാർ ഉള്ള കൊണ്ടും അമ്മയെ പിറ്റേ ദിവസവും അടുത്ത് കിട്ടിയില്ല.അങ്ങനെ വൈകുന്നേരം ഞാൻ ഒരു ചായ കുടിക്കാനായി
വഴിയിലോട്ട് ഇറങ്ങി കവലയിൽ ചെന്ന് കുറച്ചൂടെ മുന്നോട്ട് പോയപ്പോൾ അവിടെ ഒരു ആൾക്കൂട്ടം. ഞാൻ ബൈക്ക് നിർത്തി ചെന്ന് നോക്കിയപ്പോൾ പൊന്നു ദേ നിന്ന് തർക്കിക്കുന്നു .വണ്ടി എന്തോ തട്ടിയത് ആണ്. അവളുടെ വണ്ടി മിനിക്കൂപ്പർ കൺട്രി മാൻ ആണ് എം ബി ബി എസിനു അഡ്മിഷൻ കിട്ടിയപ്പോൾ തന്ത എടുത്തു കൊടുത്തത് ആണ്. നമ്മൾക്ക് മാത്രം ആണ് ഒന്നും തരാത്തത്. രണ്ട് അവന്മാർ അങ്ങോട്ട് ചെന്ന്. തട്ടിയത് ആണ്. ഞാൻ അങ്ങൊട് ചെന്ന് എന്താ പ്രശനം എന്ന് ചോദിച്ചു. എന്നെ കണ്ടത്തോടെ അവളുടെ മുഖം ഒന്ന് വിടർന്നു.
"അത് ചോദിക്കാൻ നീ ആരാടാ" ആ കൂട്ടത്തിൽ ഒരുവൻ ആണ്
"ഇവളുടെ ചേട്ടൻ ആണ് എന്തെ"
"എന്താ പറ്റിയെ" ഞാൻ പോന്നുനോട് ചോദിച്ചു.
"ഇവന്മാർ ഈ റോഡിൽ നിന്ന് ഇങ്ങോട്ട്
💬 Comments
View all comments