Chapter Title : പാമ്പും കോണിയും 8 [ശ്രീരാജ്]
മാറി... സൈറ... സൈറാ മാം ആണ് ഹെഡ്... ഒരു നിമിഷം തന്നാൽ ഞാൻ ഉടനെ വിളിച്ച്, ഈ നമ്പറിൽ തിരിച്ചു വിളിക്കാൻ പറയാം......
" നോ... നോ.. സർ... അതൊക്കെ മാമിന് നന്നായി അറിയാം... മാമിന് താങ്കളോട് ആണ് സംസാരിക്കാൻ ഉള്ളത്... മാം ബ്രിഫിന് ഇടയിൽ താങ്കളെ പ്രത്യേകം ശ്രദ്ധിച്ചിരുന്നു... അതുകൊണ്ടാണ്....
" അയ്യോ... ഞാൻ... ഇപ്പോൾ.... എന്താ... ഹരിക്ക് വാക്കുകൾ മുറിഞ്ഞു..
" സർ.. ഒന്ന് കാണുന്നത് കൊണ്ട് പ്രശ്നം ഒന്നും ഇല്ലല്ലോ... സാറിനു മനസ്സിലായി കാണും, ഞങ്ങൾ ഡീലിൽ നിന്നും പിന്മാറാൻ പോകുകയാണ് എന്ന് .. ഒരുപക്ഷെ താങ്കൾക്ക് ആ തീരുമാനം മാറ്റാൻ പറ്റിയാൽ.... ഐ മീൻ.... നോട്ട് ഷുവർ.... എല്ലാം നീന മാമിന്റെ കയ്യിൽ ആണ്...... മാം വിചാരിച്ചാൽ, എന്തും സംഭവിക്കാം.... ജാസ്മിൻ പറഞ്ഞു നിർത്തി....
" ഓകെ മിസ്സ് ജാസ്മിൻ... അഡ്രസ്സ് ഒന്ന് ടെക്സ്റ്റ് ചെയ്യാമോ... ഞാൻ അവിടെ വരാം, എന്റെ മാമുമായി ഒന്ന് സംസാരിച്ച ശേഷം.......
" വെൽ സർ... അഡ്രസ് ഞാൻ ടെക്സ്റ്റ് ചെയ്യാം... ബട്ട്... നീന മാം താങ്കളെ, താങ്കളെ മാത്രം ആണ് പ്രതീക്ഷിക്കുന്നത്...കൂടെ ആരും ഉണ്ടാവരുത്...
ഫോൺ കാൾ കഴിഞ്ഞതും ഹരി കുറച്ചു നേരം തരിച്ചു നിന്നു.....
അവന് എത്തും പിടിയും കിട്ടുന്നുണ്ടാർന്നില്ല... സൈറക്ക് വിളിക്കാൻ വേണ്ടി ഫോൺ എടുത്തു..
പക്ഷെ എന്തുകൊണ്ടോ വിളിക്കാൻ തോന്നിയില്ല... കാരണം സൈറയോട് പറഞ്ഞാൽ, ഉറപ്പ് മാം കൂടെ വരും. ഒറ്റക്ക് വിടില്ല തന്നെ...... അല്ലെങ്കിൽ അത്രക്ക് വിശ്വാസം ഇല്ല തന്നെ...
അത് കൂടാതെ സൈറ തന്ന ഉപദേശങ്ങൾ, നമ്മൾ ഒരാളെ കാണണം എന്ന് പറഞ്ഞാൽ, അയാൾ തന്നെ വരണം, കാരണം മറ്റൊരു തരത്തിൽ കാര്യങ്ങൾ ചോദിച്ചു അറിയാൻ ആവാം......
ഡീൽ എന്തായാലും നടക്കില്ല എന്ന് ഉറപ്പ്... ഒരു ശതമാനം പോലും ചാൻസ് ഇല്ലാ, എങ്കിൽ കൂടെ താൻ വഴി എന്തെങ്കിലും നടന്നാൽ, ഒരു മീറ്റിങ്ങിനു കൂടെ അവർ തയ്യാർ ആയാലോ?.....
ഹരി ഓടി കുളിമുറിയിലേക്ക്....
കുളിക്കിടയിൽ ആണ് പുറത്തു നിന്ന് ആയിയുടെ ശബ്ദം ഹരി കേൾക്കുന്നത്...
" ഹരീ... രാത്രിക്ക്
💬 Comments
View all comments