0%

Chapter Title : പാമ്പും കോണിയും 8 [ശ്രീരാജ്]

Author : kkstories Read All Parts 9780

.... അവൾ നന്നായി ചിരിച്ചു പറഞ്ഞു...

അതൊരു സൂട്ട് ആയല്ല, വലിയ ബംഗ്ലാവ് ആയാണ് അവന് തോന്നിയത്.... അത്രയും വലിപ്പമുള്ള ഹാൾ. ആ വലിയ ഹാളിൽ തന്നെ ചെറിയ പൂൾ സെറ്റപ്പ് വരെ ഉണ്ട്......

(ചുമ്മാ എഴുതി വിടുന്നതാണ്. എവിടാണ് എന്ന് ചോദിച്ചു വന്നേക്കരുത് )

ഹരി മുന്നോട്ട് നടന്നു.......

ഫോണിൽ സംസാരിച്ചു കൊണ്ട്, കാലിന് മേൽ കാൽ കയറ്റി വച്ച്, ആ വലിയ ഹാളിലെ ഒരു വലിയ കുഷിൻ സോഫയിൽ ഇരിപ്പുണ്ടായിരുന്നു നീന......

ആൾ ആകെ മാറിയ പോലെ തോന്നി ഹരിക്ക്. രാവിലെ സാരിയിൽ, മുടി വട്ടത്തിൽ പിന്നിലേക്ക് ചുരുട്ടി കുത്തി ആയിരുന്നു എങ്കിൽ, ഇപ്പോൾ തന്റെ മുന്നിൽ ഉള്ള നീനയുടെ വേഷം പഞ്ചാബി സ്റ്റൈൽ, ബ്ലാക്ക് കളർ സിൽക്ക് കുർത്ത ആയിരുന്നു, ഒപ്പം മുടി ഇരു സൈഡിലും പിന്നിലേക്കും ആയി ഫ്രീ ആയി ഇട്ടിരുന്നു. അതിന്റെ ഒപ്പം ആണ് മുഖത്തെ ബ്ലാക്ക് കൂളിംഗ് ഗ്ലാസ്‌, ചുണ്ടിൽ ലൈറ്റ് കളർ റെഡ് ലിപ്സ്റ്റിക്ക്....

ഹരി ഫോണിലെ സംസാരം അവസാനിക്കുന്നതിനായി കാത്ത് നിന്നു.. അവന്റെ മുട്ട് കൂട്ടി ഇടിക്കുന്നുണ്ടായിരുന്നു ആ സമയം.....

കൂളിംഗ് ഗ്ലാസ്‌, അതുകൊണ്ട് തന്നെ ഹരി മനസ്സിലാക്കിയില്ല നീന അവന്റെ വിറയുന്ന കാലുകൾ മാത്രം അല്ല, അവന്റെ മുഖത്തെ പരിഭ്രമവും, പേടിയും കൂടെ ശരിക്ക് വീക്ഷിക്കുന്നു എന്ന്.....

ഫോൺ ജാസ്മിന് നേരെ നീട്ടി, സ്റ്റൈലിൽ ഗ്ലാസ്‌ ഊരിക്കൊണ്ട് കാല് നേരെ രണ്ടും നിലത്ത് ഉറപ്പിച്ചു കൊണ്ട് നീന എഴുന്നേറ്റു...

" ഗുഡ് മോർണിങ് മാം..........

ജാസ്മിൻ ആ നിമിഷം തന്നെ തല വെട്ടിച്ചു കൊണ്ട് ഹരിയെ നോക്കി... നീന മുഖം കൂർപ്പിച്ചു കൊണ്ട് ഹരിയുടെ മുഖത്തേക്കും നോക്കി...

" അല്ല.... ഗുഡ്.... ഗുഡ് ഈവനിംഗ് മാം... സോറി... തുടക്കം തന്നെ പിഴച്ചപ്പോൾ, തന്റെ മുഖത്തെ ജാള്യത അവന് മറച്ചു പിടിക്കാൻ കഴിഞ്ഞില്ല........

ജാസ്മിനും നീനയും മുഖത്തോട് മുഖം നോക്കിയപ്പോൾ, പോട്ടെ പുല്ല് എന്ന പോലെ ഹരി പറഞ്ഞു : മാം... സത്യം പറയാം.. ഞാൻ മാർക്കറ്റിംഗ് ടീമിന്റെ ഭാഗം ആയി അധികം സമയം ആയിട്ടില്ല... ഞാൻ

💬 Comments

View all comments