Chapter Title : പാമ്പും കോണിയും 8 [ശ്രീരാജ്]
ഇതിനു മുന്നേ സെയിൽസിൽ ആയിരുന്നു..
അതുകൊണ്ട് തന്നെ.. എനിക്ക് അറിയില്ല മാം, ഇന്ന് മാം കേട്ടതിൽ കൂടുതൽ, അല്ലെങ്കിൽ സൈറാ മാം പറഞ്ഞതിൽ കൂടുതൽ എനിക്ക് എന്താ പറയേണ്ടത്, അല്ലെങ്കിൽ മാമിനെ കൺവിൻസ് ചെയ്യിക്കാൻ ഉള്ള ഐഡിയകളും എന്റെ കയ്യിൽ ഇല്ല.....
നീന ചിരിച്ചോ?.. എയ് ഇല്ലാ...
ഹരി പറയാൻ തുടങ്ങിയതും, നീന പറഞ്ഞു.....
" എനിക്ക് അറിയാം, മിസ്സ് സൈറ പറഞ്ഞതിൽ കൂടുതൽ, താങ്കൾക്ക് പറയാൻ ഇല്ലാ എന്ന്, അല്ലെങ്കിൽ നിങ്ങളുടെ കമ്പനിയിൽ തന്നെ ആർക്കും ഉണ്ടാവില്ല എന്നും...
പിന്നെ, താങ്കൾ പുതുതാണ് എന്നുള്ളത്, അതും എനിക്ക് അറിയാം, താങ്കളുടെ ശൈലിയിൽ നിന്നും ബ്രിഫിങ് സമയത്ത് എനിക്ക് മനസ്സിലായി ..
ബട്ട് സ്റ്റിൽ..... ഐ തിങ്ക്, താങ്കളിൽ നിന്ന് ചില വിവരങ്ങൾ കിട്ടിയാൽ, ചിലപ്പോൾ, ചിലപ്പോൾ മാത്രം, ഒരു മീറ്റിംഗിന് കൂടെ ഞങ്ങൾ, അല്ല ഞാൻ തയ്യാർ ആയേക്കാം....
പിന്നെ, എന്തുകൊണ്ട് മിസ്സ് സൈറക്ക് പകരം താങ്കൾ, അതിന്റെ ഉത്തരം നിങ്ങൾ തന്നെ പറഞ്ഞു.. നിങ്ങൾ പുതിയതാണ്... അതുകൊണ്ട് നുണ പറഞ്ഞു ഫലിപ്പിക്കാനും, പിടിച്ചു നിൽക്കാനും താങ്കൾക്ക് കഴിവ് കുറവായിരിക്കും എന്നാണ് എന്റെ വിശ്വാസം.... മിസ്റ്റർ ഹരി അല്ലെ?..
" ഹരി കൃഷ്‌ണൻ........ ഹരി മതി മാം...
" ഓകെ മിസ്റ്റർ ഹരീ... ലെറ്റസ് സ്റ്റാർട്ട് അറ്റ് സം പ്ലേസ് കംഫർടബിൾ....
നിക്കേണ്ടി ഒന്നും വന്നില്ല അവന്... ഇരുന്ന് കൊണ്ട് ലാപ് തുറന്ന്, അവൻ കാര്യങ്ങൾ വിശദീകരിക്കാൻ തുടങ്ങി...
വളഞ്ഞു പുളഞ് അല്ലാതെ, അവൻ അത്രയും സിംപിൾ ആയി, അല്ലെങ്കിൽ അവന്റെ അറിവിൽ നിന്ന് കൊണ്ട് മാത്രം, കാര്യങ്ങൾ സംസാരിച്ചു തുടങ്ങി.... അറിയാത്തത് " സോറി മാം, ഐ ആം നോട്ട് ഷുവർ " എന്ന് തുറന്നു പറഞ്ഞു കൊണ്ട് മുന്നോട്ട് പോയി....
നീനയിൽ നിന്നും ഒരുപാട് ചോദ്യങ്ങൾ ഇടയിൽ വന്ന് കൊണ്ടിരുന്നു. ചോദ്യങ്ങൾ സെയിൽസിൽ വരെ എത്തി... പക്ഷെ അത് ഹരിക്ക് പുത്തിരി ആയിരുന്ന കാര്യം ആയത് കൊണ്ട് തന്നെ, സുഖമായി മറുപടി പറഞ്ഞു . മറ്റു കമ്പനികളുമായി താരതമ്യം ചെയ്ത് വരെ അവൻ, വ്യക്തമായി
💬 Comments
View all comments