0%

Chapter Title : പാമ്പും കോണിയും 8 [ശ്രീരാജ്]

Author : kkstories Read All Parts 9963

അപ്പോഴേക്കും ജീവൻ കൊണ്ട് ഓടിയിരുന്നു...

അടുത്ത മൂന്ന് ദിവസം ആമിയുടെ മുറിവിൽ മരുന്ന് പുരട്ടി, അവളുടെ അടുത്തിരുന്ന് അവളെ സ്നേഹത്തോടെ വാത്സല്യത്തോടെ പരിചരിച്ച ആയി, അഞ്ചാം ദിവസം സൈറയെയും കൂട്ടി പോയത് ശശാങ്കിന്റെ വീട്ടിലേക്ക് ആണ്, അല്ലെങ്കിൽ സൈറ പറഞ്ഞ അവളുടെ ആത്മാർത്ഥ പ്രണയത്തിന്റെ വീട്ടിലേക്ക്...

അവൻ കൈ മലർത്തി, അല്ലെങ്കിൽ അവളുമായി ഒരു ബന്ധവും ഇല്ല എന്ന് തറപ്പിച്ചു പറഞ്ഞു അവന്റെ വീട്ടുകാർക്ക് മുന്നിൽ. അതിന് പുറമെ സൈറയുടെ ശരിക്കുള്ള പേര്, അവർ താമസിക്കുന്ന ചേരി, അവന്റെ വീട്ടുകാർ നീട്ടി തുപ്പിയില്ല അല്ലെങ്കിൽ അടിച്ചിറക്കിയില്ല എന്നെ ഉണ്ടായിരുന്നുള്ളൂ....

ഇതെല്ലാം പ്രതീക്ഷിച്ച ആയിക്ക് ഒരു കൂസലും ഇല്ലായിരുന്നു എങ്കിൽ , കരഞ്ഞു ക്ഷീണിച്ച സൈറയെ അശ്വസിപ്പിക്കാൻ ആയി പാട് പെട്ടു...

ആയി പതിയെ പതിയെ ലോകത്തെ കുറിച്ച്, മനുഷ്യരെ കുറിച്ച് അവളെ പറഞ്ഞു മനസ്സിലാക്കി തുടങ്ങി....

....................................................................

" എന്നിട്ട്, എന്നിട്ട് മാം അവന് പണി കൊടുത്തില്ലേ?.. ചോദ്യം ചോദിച്ചത് ജെനി ആയിരുന്നു..

" എവിടുന്ന് ജെനി... അന്ന് ഈ സൈറ അല്ലല്ലോ ഞാൻ.. ആമി അല്ലെ, ആമിന അല്ലെ....

" മാം അതോണ്ടാണോ, പിന്നെ പ്രണയിക്കാൻ ഒന്നും പോവാഞ്ഞത്?.. ഈ ചോദ്യം ഹരിയുടേത് ആയിരുന്നു..

" ആര് ഞാനോ...ഹഹഹഹ..... കോളേജിൽ തിരിച്ചു ചെന്ന ഞാൻ ഒരു രണ്ടാഴ്ച കൊണ്ട് തന്നെ അടുത്ത പ്രണയം തുടങ്ങി.....

" ങ്ങേ?... ജെനിയും ഹരിയും വാ പൊളിച്ചു..

" ശശാങ്കിനെക്കാൾ ലുക്ക്‌ അൽപം കുറഞ്ഞാലും, കുടുംബത്തിൽ ഇഷ്ടംപോലെ പൈസ ഉള്ള വേറൊരുത്തൻ. സ്വന്തം ആയി വണ്ടി വരെ ഉണ്ടായിരുന്ന ഒരുത്തനുമായി.

" അത് ശരി... അപ്പോൾ ആ ആമി പണി കൊടുത്തു അവന് എന്നർത്ഥം ".. ജെനി ഇടം കണ്ണിട്ട് നോക്കി പറഞ്ഞു..

സൈറ ഒന്ന് പുഞ്ചിരിച്ചു.....

ശേഷം തുടർന്നു : പക്ഷെ ശശാങ്കിനു കൊടുത്ത പോലെ എന്റെ മനസ്സ് ഞാൻ കൊടുത്തില്ല അവന് .. ശരീരം കൊടുത്തു, അത് എനിക്ക് വേണം എന്ന് തോന്നുമ്പോൾ മാത്രം..............

അതിൽ ഉണ്ടായിരുന്നു ഹരിക്കും ജനിക്കും വേണ്ട എല്ലാ ഉത്തരങ്ങളും ..........
..............................................................

💬 Comments

View all comments