0%

Chapter Title : പാമ്പും കോണിയും 2 [ശ്രീരാജ്]

Author : sreeraj Read All Parts 27.6K

ഉയർത്തി, കൈ മുട്ട് കൊണ്ട് ഒന്ന് പതിയെ തഴുകി അവൻ...

ആൻസി ഉടനെ കണ്ണ് ചെരിച്ചു കൊണ്ട് ഹരിയെ നോക്കി...

ചെയ്തത് തെറ്റായിപോയി എന്ന പോലെ ഹരി പല്ല് കടിച്ചു. കൂടാതെ " കയ്യിലെ ഗ്ലാസ്‌ ഒറ്റ വലിക്ക് കാലിയാക്കി തന്റെ നെഞ്ച് ഒന്ന് ഉഴിഞ്ഞു....

ആൻസിയുടെ മുഖത്ത് പുഞ്ചിരി വിടർന്നത് ഹരി ശ്രദ്ധിച്ചു ഇതിനിടയിൽ... ഹരിയും പുഞ്ചിരിച്ചു കൊണ്ട് ഇടം കണ്ണിട്ട് നോക്കി......

" അനൂ".....പിന്നിൽ നിന്നും സിമിയുടെ വിളി കേട്ടതും, അവർ ഒരേ സമയം തിരിഞ്ഞു നിന്നു.

പക്ഷെ സിമി ഒറ്റക്കായിരുന്നില്ല, അണിഞ്ഞൊരുങ്ങി, സിംഗിൾ പീസ് ഡ്രെസ്സിൽ, മൂന്ന് സ്ത്രീകൾ കൂടെ ഉണ്ടായിരുന്നു സിമിക്ക് ഒപ്പം....

ഹരി സിമിയുടെ പിന്നിൽ ആയി നിൽക്കുന്ന തരുണീ മണികളെ വേഗം ഒന്ന് നോക്കി.....

സിമി : ഹരീ.... ഇവർ എന്റെ... അല്ല ഞങ്ങളുടെ ഫ്രണ്ട്‌സ് ആണ്. ഞങ്ങൾ ഒക്കെ ഒന്നിച്ചു ഒരേ കോളേജിൽ, ഒരേ ക്ലാസ്സിൽ ആണ് പഠിച്ച് ഇറങ്ങിയത്......

സിമി പിന്നിലേക്ക് തിരിഞ്ഞ് : ഇത് ഹരി... മെഡിക്കൽ റെപ് ആണ്... ആൻസിയുടെ ഫ്രണ്ട്... ഇപ്പോൾ എന്റെയും...... അല്ല നമ്മളുടെയും.....

ഹരിക്ക് എന്തോ ഫ്രണ്ട് എന്ന് പറഞ്ഞു പരിചയപ്പെടുത്തിയപ്പോൾ ആശ്വാസം തോന്നി.......

ഹരി ഇടം കണ്ണിട്ട് നോക്കിയപ്പോൾ കണ്ടത്, അവരുടെ വരവ് ഇഷ്ടപെടാത്ത പോലെ നോക്കി നിൽക്കുന്ന ആൻസിയെ ആണ്..

(ഹോസ്പിറ്റലിൽ വച്ച് ഉണ്ടായ സംഭവത്തിന്‌ ശേഷം, ഹരി ഫോൺ വിളിച്ചെടുക്കാത്തതിന്റെ പേരിൽ സങ്കടപ്പെട്ടിരിക്കുന്ന, അനുവിന്റെ മുഖം കണ്ട് നാൽവർ സംഘം അവളെ വളയുകയും, അവസാനം സിമി ആൻസിയുടെ സമ്മതത്തോടെ ആണ് കാര്യങ്ങൾ പറയുന്നത്....

സിമിയുടെ

💬 Comments

View all comments