Chapter Title : പാമ്പും കോണിയും 2 [ശ്രീരാജ്]
കൈ വലിച്ചു.....
" നിങ്ങൾ അങ്ങോട്ട് ചെല്ല്.... ഞാൻ വരാം ".... ആൻസിയുടെ തറപ്പിച്ച വാക്കുകൾ ആയിരുന്നു അത്....
നാൽവർ സംഘം തിരിഞ്ഞു നടന്ന് പോയതും ഹരി ആൻസിയെ സംശയത്തോടെ, പേടിയോടെ നോക്കി..
ആൻസി തിരിഞ്ഞു നിന്നു... പതിയെ ഹരിയും....
ആൻസി പതിയെ കാര്യങ്ങൾ എല്ലാം പറഞ്ഞു തുടങ്ങി......
കോളേജ് കാലത്തെ ഫ്രണ്ട്ഷിപ് മുതൽ... തുടർന്നു വന്ന കട്ട ഫ്രണ്ട്ഷിപ്പിന്റെ കഥ മുതൽ അവർ തന്റെ മുഖത്ത് നിന്ന് വായിച്ചെടുത്തതും എല്ലാം...
ആൻസി കൂട്ടി ചേർത്തു : ഹരി പേടിക്കേണ്ട.... ഹരിക്കോ... ഹരിയുടെ ജോലിക്കോ... ഹരിയുടെ കുടുംബ ജീവിതത്തിനോ ഒരു പ്രശ്‌നവും ഉണ്ടാവില്ല.... എന്റെ വാക്കാണ്.....
ആൻസിയുടെ ദൃഢമായ വാക്കുകൾക്ക്, ഹരിക്ക് ഒന്ന് മൂളാനെ കഴിഞ്ഞുള്ളൂ.........
മുക്കിലും മൂലയിലും, ഹോസ്പിറ്റലും കേസുകളും, അല്ലാതെ ഉള്ള ഉയർന്ന സ്റ്റാറ്റസിൽ ഉള്ളവരുടെ സംസാരങ്ങൾ... കൂട്ടത്തിൽ പെടാത്തത് താൻ മാത്രം ആണെന്നുള്ള തിരിച്ചറിവ്. പതിയെ ഇവിടെ നിന്ന് മുങ്ങണം...... ഈ ചിന്തയിൽ ടെൻഷൻ കുറക്കാൻ ആയി ഹരി ഒന്നൂടെ അടിച്ചു..
ആൻസി അടുത്ത് നിന്ന് മാറിയപ്പോൾ, ഹരി പതിയെ അവിടെ നിന്നും നടന്നു ... ഭംഗിയിൽ അലങ്കരിച്ച, മനോഹരമായ ഇന്റീരിയർ വർക്ക് നോക്കി ഹരി സ്വയം പറഞ്ഞു " എന്നേലും വീട് വക്കുമ്പോൾ, ഇത് പോലെ ചെയ്യണം ".....
വേഗം മുങ്ങാൻ നോക്കിയ അവൻ , പക്ഷെ ആ മനോഹരമായ വീട് അറേഞ്ച് ചെയ്തിരിക്കുന്ന രീതിയിൽ വീണു പോയി.....
അവൻ നടന്നു എത്തിയത് ഒരു, അടച്ചിട്ട വാതിലിന്റെ മുന്നിൽ എത്തി. ചെറിയ ബോർഡ് ഉണ്ടായിരുന്നു അതിൽ " ലോകം എന്റെ മാത്രം
💬 Comments
View all comments