Chapter Title : പാമ്പും കോണിയും 2 [ശ്രീരാജ്]
ലോകം " എന്ന് എഴുതിയിരുന്നു.
ആകാംക്ഷയോടെ ഹരി വാതിൽ തുറന്നപ്പോൾ കണ്ടത്, ഒരു വലിയ മുറി... ആ മുറിയിൽ....നിറയെ ഷെൾഫുകളിൽ ആയി അടക്കി വച്ച ബുക്കുകൾ...... പണി കഴിയാത്ത ഒരു ചിത്രവും അതിന് മുന്നിലായി നിറക്കൂട്ടുകളും....
താൻ പണ്ട് വായിച്ച ബുക്ക്.... താൻ ഇന്ന് ആരുടെ പിറന്നാൾ ആഘോഷത്തിനാണോ വന്നത്, അവർ എഴുതിയ ബുക്ക് തന്നേ ആദ്യം കയ്യിൽ എടുത്തു കൊണ്ട്, ഓരോ പേജും മറച്ചു കൊണ്ട്, താൻ പണ്ട് വായിച്ച ഓർമ്മകൾ പുതുക്കി, അവൻ അവിടെ ഉള്ള ഒരു സ്ടൂളിൽ ഇരുന്നു...
എത്ര നേരം കടന്ന് പോയി എന്നറിയില്ല.... പുറത്തെ കല പിലകൾ അവൻ കേട്ടില്ല..........
" ഇത്ര വേഗത്തിൽ വായിക്കാൻ ഉള്ള കഴിവ് ഉണ്ടോ ഹരിക്ക് "...... അന്നയുടെ ചോദ്യം ആണ് ഹരിയെ സ്വബോധത്തിലേക്ക് എത്തിച്ചത്....
" അയ്യോ അത്..... ഞാൻ വായിച്ചിട്ടുള്ള ബുക്ക് ആണ്.... പ്ലസ് ടു കഴിഞ്ഞ സമയത്ത്... എന്റെ അച്ഛന്റെ വൺ ഓഫ് ദി ഫേവറിയിട്ട് ബുക്ക് ആണ് ...."....എഴുന്നേറ്റ് നിന്ന് ഹരി അത് പറയുമ്പോൾ, ആ ബുക്കിന്റെ അവസാനം, അന്നയുടെ ഫോട്ടോ ഉണ്ടായിരുന്നു.. ചിരിച്ചു കൊണ്ടുള്ള ഒരു പഴയ ഫോട്ടോ ഉണ്ടായിരുന്നു ......
അതിശയത്തോടെ അന്ന പറഞ്ഞു : അതെയോ..... അച്ഛൻ നന്നായി വായിക്കുന്ന കൂട്ടത്തിൽ ആണെന്ന് തോന്നുന്നു. ഹരിയോ?....
ഹരി : വായിക്കും, പക്ഷെ അച്ഛന്റെ അത്രക്ക് ഒന്നുമില്ല. അച്ഛന് പുസ്തകങ്ങൾ ഭ്രാന്ത് ആണ്.... ഞങ്ങളുടെ നാട്ടിൽ വലിയൊരു ലൈബ്രററി ഉണ്ട്... അവിടുന്ന് ബുക്ക് എടുക്കും....
പ്രൊഫസർ അന്ന പതിയെ ചൂഴ്ന്നു തുടങ്ങി...... പക്ഷെ ഹരിക്ക് അത്
💬 Comments
View all comments