Chapter Title : പാമ്പും കോണിയും 2 [ശ്രീരാജ്]
ഇല്ല... " നീ എന്റെ മോളാണ്, നിന്റെ അപ്പനും അമ്മയും ഞാൻ ആണ് "... ഇതാണ് ഉത്തരം...
ഉടനടി ഹരി അന്നയെയും സിമിയെയും മാറി മാറി നോക്കി പറഞ്ഞു : അതേ മൂക്ക്, അതേ കണ്ണ്.... അതിൽ സംശയം ഒന്നും വേണ്ട......
അന്ന പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു : ഹരി ചോദിക്കാൻ എന്താ കാരണം?..
ഹരി ഒന്ന് ചിന്തിച്ച ശേഷം : മാമിന്റെ ആ നോവൽ ആണ് കാരണം.... ആരെയോ മിസ്സ് ചെയ്യുന്ന പോലെ... റിയലി മിസ്സിംഗ് സം വൺ....... എന്റെ അച്ഛൻ ആണ് എന്നോട് പറഞ്ഞത് ഇത്. വായിച്ചപ്പോൾ എനിക്കും തോന്നി...
കണ്ണുകൾ എല്ലാം അന്നയുടെ നേരെ തിരിഞ്ഞു.....
അന്ന വാക്കുകൾക്കായി പരതുന്നത് പോലെ ഒരു തോന്നൽ..........
ഹരി അത് ശ്രദ്ധിച്ചില്ല. അവൻ തുടർന്നു : അച്ഛന് പണ്ട് ഒരു ലവർ ഉണ്ടായിരുന്നു. വൺ സൈഡ് പ്രണയം...
ഹരി ചിരിച്ചു കൊണ്ട് : അമ്മക്കും അറിയാട്ടോ.. ഇന്നും ദേഷ്യം വന്നാൽ, അമ്മ നേരെ ആ പേര് എടുത്തിടും, അതോടെ അച്ഛന്റെ വാ അടയും..... സുധ എന്നായിരുന്നു പേര്......
എല്ലാവരും ഒരു പുഞ്ചിരിയോടെ അത് കേട്ടിരുന്നു...
അന്ന പിന്നിലേക്ക് ചാരി, കണ്ണട എടുത്ത് തുടച്ചു പറഞ്ഞു : ശരിയാണ്... ഐ മിസ്സ് ഹിം... ഇവളുടെ പപ്പയെ ... അല്ല അച്ഛനെ..... എന്നെ ലോകം എന്താണ്... എങ്ങിനെ ഒക്കെ ലോകത്തെ കാണാം എന്നൊക്കെ അദ്ദേഹത്തിൽ നിന്നാണ് ഞാൻ പഠിച്ചത്.
എല്ലാവരും ഷോക്ക് ഏറ്റ പോലെ ഇരുന്നു അത് കേട്ടിട്ട്.... അവരാരും കെട്ടിട്ടില്ലാത്ത കഥ ആദ്യമായി അന്നയിൽ നിന്നും കേട്ടപ്പോൾ.
💬 Comments
View all comments