0%

Chapter Title : പാമ്പും കോണിയും 3 [ശ്രീരാജ്]

Author : sreeraj Read All Parts 17.5K

പറഞ്ഞു : ഉണ്ട്.... പക്ഷെ....... എപ്പോഴും....

ഹരി പെട്ടെന്ന് നിർത്തിയപ്പോൾ, രേവതി അവനെ കഴുത്തിലൂടെ കൈ ഇട്ട് മുറുക്കി പറഞ്ഞു : എനിക്ക് അറിയാം ഹരീ... പക്ഷെ....ഇന്നലെ എന്റെ ചെക്കന്റെ കൂടെ ഡാൻസ് ചെയ്തത് ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ഒരു നിമിഷം ആയിരുന്നു....

ഹരി തന്റെ ചുണ്ട് അവളുടെ ചുണ്ടിലേക്ക് ചേർക്കാൻ തുടങ്ങിയതും അവൾ മൂക്ക് വികസിപ്പിച്ചു പറഞ്ഞു : പോയി പല്ല് തേച്ച് വാടാ തെണ്ടി.......

" തുടങ്ങി വൃത്തി രാക്ഷസി "... ഹരി മനസ്സിൽ പറഞ്ഞു കൊണ്ട് പല്ല് കടിച്ചു അവളെ വിട്ട് നടന്നു...

പക്ഷെ അതിനു മുൻപ്, ഹരി അവളുടെ കവിളിൽ നുള്ളി പറഞ്ഞു : ഇന്നലെ രാത്രി കുറേ പ്രതീക്ഷിച്ചാണ് വന്നേ... വന്നതും ഉറക്കം ആയി... ഇന്നിനി ഉറങ്ങാം എന്ന് കരുതണ്ട ട്ടോ....

രേവതി കളിയായി പറഞ്ഞു : മ്മ്മ്മ്..... ആദ്യം പോയി ഫ്രഷ് ആയി വാ നീ.......

ഉച്ച കഴിഞ്ഞു സൈറ വന്നു, രേവതിയെ കൂട്ടി കൊണ്ട് പോവാൻ... നാളെ മുതൽ വർക്ക്‌ ഔട്ടിനു പോവാൻ ഉള്ള വസ്ത്രങ്ങൾ വാങ്ങാൻ വേണ്ടി...

ഇറങ്ങുന്നതിനു മുൻപ്, ഹരി രേവതിയോട് സ്വകാര്യം ആയി, കയ്യിൽ എടിഎം കാർഡ് കൊടുത്തു പറഞ്ഞു : മാമിനെ കൊണ്ട് ഒരു കാരണവശാലും ചിലവാപ്പിക്കരുത്... കേട്ടല്ലോ.....

പക്ഷെ രേവതി തിരിച്ചു വന്ന് ഹരിയുടെ കയ്യിൽ എടിഎം തിരിച്ചു കൊടുത്തു പറഞ്ഞു : സമ്മതിച്ചില്ല ഹരീ... ഞാൻ എന്താ ചെയ്യാ...

ഹരി തലയിൽ കൈ വച്ച് കൊണ്ട് പറഞ്ഞു : ശ്ശെടാ.... എന്താപ്പോ ചെയ്യാ...

രേവതിക്കും ഉത്തരം ഉണ്ടായിരുന്നില്ല....

💬 Comments

View all comments