0%

Chapter Title : പാമ്പും കോണിയും 3 [ശ്രീരാജ്]

Author : sreeraj Read All Parts 17.7K

.......................................................................

പിറ്റേന്ന് ഓഫീസിൽ ഫീൽഡ് വർക്ക്‌ കഴിഞ്ഞ് തിരിച്ചെത്തിയ ഹരിക്ക് കുറച്ചു പണികൾ കൊടുത്ത് സൈറ ഇറങ്ങാൻ നേരം ഹരി പതിയെ സൈറയെ വിളിച്ചു : മാം....

തിരിഞ്ഞു നിന്ന് കൊണ്ട് : യെസ്...

ഹരി തല ചൊറിഞ്ഞു പറഞ്ഞു : മാം... ഒരുപാട് പൈസ ചിലവാക്കുന്നുണ്ട് രേവതിക്ക് വേണ്ടി... അത്.... എത്ര....

സൈറയുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു. സൈറ പറഞ്ഞു : ഹരീ... സത്യം പറയാം.... ഇവിടെ എനിക്ക് ഫ്രണ്ട്‌സ് എന്ന് പറയാൻ വളരെ കുറച്ച്... അല്ലെങ്കിൽ ഇല്ലാ എന്ന് തന്നേ പറയാം.. എല്ലാരും പൂനെ.. ബാംഗ്ലൂർ, ഡൽഹി ഇവടെ ഒക്കെ ആണ്......

ഹെഡ് ഓഫീസിൽ നിന്ന് പുതിയ ഇൻസ്‌ട്രേക്ഷൻസ് വരുന്ന വരെ എനിക്ക് ഇവിടെ തുടർന്നെ പറ്റൂ... ഹരിക്ക് അറിയാം, ഇവിടെ അതിന് മാത്രം ഉള്ള പണി ഒന്നും ഇല്ല.. സത്യം പറയാലോ, യാദൃശ്ചികം ആണെങ്കിൽ കൂടെ, ഞാൻ തന്റെ അയൽക്കാരി ആവുകയും, രേവതിയെ പരിചയപ്പെടുകയും...... മ്മ്മ്മ്മ്....... എനിക്ക് വല്ലാതെ ഇഷ്ടമായി രേവതിയെ... അല്ലെങ്കിൽ എന്താ പറയുക... ഇത്ര നിഷ്കളങ്കമായി ചിന്തിക്കുന്ന, സംസാരിക്കുന്ന....... എന്റെ ഫ്രണ്ട്‌സ് സർക്കിളിൽ പോലും ആരും ഇല്ല രേവതിയെ പോലെ.........

ഹരിക്ക് എന്ത് പറയണം എന്നറിയില്ലായിരുന്നു....

സൈറ : അതുകൊണ്ട്... ഹരി കൂടുതൽ ചിന്തിച്ച് ടെൻഷൻ അടിക്കണ്ട.... തന്നോട് പൈസ ഒന്നും ഞാൻ ചോദിക്കാൻ വരുകയും ഇല്ല... പോരെ....

തിരിഞ്ഞു നടക്കാൻ നിന്ന സൈറയെ വീണ്ടും ഹരി വിളിച്ചു : മാം.....

സൈറ വീണ്ടും ഹരിക്ക് അഭിമുഖം ആയി നിന്നു........

ഡോർ ലോക്ക് ആണെന്ന് ഉറപ്പു വരുത്തിയ ഹരി,

💬 Comments

View all comments