0%

Chapter Title : പാമ്പും കോണിയും 3 [ശ്രീരാജ്]

Author : sreeraj Read All Parts 21.9K

തിരികെ കിട്ടിയ നിമിഷങ്ങൾ ആയിരുന്നു അത്.

ആൽവിൻ തന്റെ ഫോൺ കാട്ടി കെവിനോട് എന്തോ പറഞ്ഞു കൊണ്ട് പുറത്തോട്ട് പോയി. രേവതി ഇരിക്കുന്നതിന് മുൻപ്, ഹരിയുടെ അടുത്ത് വന്ന് സൈറ ഇരുന്നത് കൊണ്ട്, കെവിന്റെ അടുത്തായി രേവതിക്ക്‌ ഇരിക്കേണ്ടി വന്നു.

സൈറ ഹരിയുടെ ചെവിയിൽ പതിയെ ചോദിച്ചു : എന്താ ഹരീ?.. എന്തെങ്കിലും പ്രശ്നം ഉണ്ടോ?...

ഹരി : എന്ത് പ്രശനം?..

സൈറ : ഞാൻ നിന്റെ മുഖം ശ്രദ്ധിച്ചതാണ്.....രേവതി പറഞ്ഞ ആ മുഖം... അതാണോ ഹരീ ?...

ഹരിക്ക്‌ ഉത്തരം ഉണ്ടായിരുന്നില്ല, അവൻ പതിയെ മുഖം കുനിച്ചു.

സൈറ വീണ്ടും പതിയെ പറഞ്ഞു : എന്റെ ഹരീ.... നീ നോക്കേണ്ടത് രേവതിയുടെ ശരീരത്തിലേക്കല്ല.... അവളുടെ മുഖത്തേക്കാണ്....... എന്നാൽ നിന്റെ ഉള്ളിലെ ചിന്തകൾക്ക് ഉള്ള ഉത്തരം കിട്ടും ... ജസ്റ്റ്‌ വാച്ച് ഹേർ ഫേസ്.........

ഹരി മുഖം ഉയർത്തി രേവതിയെ നോക്കി.......

കെവിന്റെ അടുത്ത് ഇരുന്ന് അവനോട് സ്റ്റെപ്പുകളെ പറ്റി ചോദിച്ചു മനസ്സിലാക്കുന്ന ഭാര്യയെ അവൻ മിഴി വെട്ടാതെ നോക്കിയിരുന്നു....

വാ തോരാതെ ഡാൻസിനെ പറ്റി, ഡാൻസ് സ്റ്റെപ്പുകളെ പറ്റി സംസാരിക്കുകയും, ഒപ്പം സംശയങ്ങൾ പറഞ്ഞു തീർക്കുകയും ചെയ്യുകയായിരുന്ന അവരെ നോക്കി അവന്റെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു വന്നു

സൈറ പതിയെ ചെവിയിൽ പറഞ്ഞു : ഞാൻ പറഞ്ഞില്ലേ, അത്രയേ ഉളളൂ... രേവതിക്ക്‌ ഡാൻസിനോടുള്ള ഭ്രമത്തിന് മേലെ വേറൊന്നും ഇല്ല ......

ഹരി സൈറയെ നോക്കി പതിയെ ഇളിച്ചു...

ഇടയിൽ എപ്പോഴോ തന്നേ നോക്കിയിരിക്കുന്ന തന്റെ ഭർത്താവിനെ ശ്രദ്ധിച്ച രേവതി തല " എന്താ "

💬 Comments

View all comments