0%

Chapter Title : പാമ്പും കോണിയും 4 [ശ്രീരാജ്]

Author : sreeraj Read All Parts 5.1K

സിനിമാ കഥ കേൾക്കുന്ന സുഖം ആയിരുന്നു അവൾക്ക്... അത്ര മനോഹരമായി, കുത്തും കോമയും എല്ലാം ഇടേണ്ട സ്ഥലത്ത് ഇട്ട് കൈ കൊണ്ടും മുഖം കൊണ്ടും ആക്ഷൻസ് കാണിച്ച്....... ഹരിയുടെ നാടും, സ്കൂളും, ഗ്രൗണ്ടും... എല്ലാം സൈറ നേരിട്ട് കണ്ടിട്ടില്ലേൽ കൂടെ മനസ്സിൽ വരച്ചെടുത്തു.........

ഫുട്ബാളിനെ പറ്റിയുള്ള സംസാരത്തിനോടുവിൽ സൈറ ചിരിച്ചു കൊണ്ടാണ് ചോദിച്ചത് : അല്ല ഹരീ.... നീ എന്റെ കൂടെ ചെന്നൈ മീറ്റിങ്ങിനു വരുന്നു എന്ന് പറഞ്ഞപ്പോൾ, ജെറിൻ ഒന്നും പറഞ്ഞില്ലേ?...

ഹരി: അച്ചായൻ എന്ത് പറയാൻ ആണ് മാം..

സൈറ ഗ്ലാസ്‌ കയ്യിൽ എടുത്ത് : ഓ... അത് ശരിയാണല്ലോ അല്ലെ.... ജെറിന് സന്തോഷമല്ലേ കാണൂ..... ഹരി കൂടെ ഉണ്ടെങ്കിൽ അല്ലേ വിവരങ്ങൾ ചോർത്തി കിട്ടൂ .......

ഹരി അത് കേട്ടതും ഞെട്ടി.... ഹരി വാക്കുകൾക്കായി പരതി. ഹരി : ങ്ങേ....മാം....ഞാൻ......

സൈറയുടെ മുഖത്തെ ചിരി മാഞ്ഞിരുന്നു. അത് വരെ ഹരി കണ്ട മുഖ ഭാവം ആയിരുന്നില്ല തന്റെ ബോസിന്. ദേഷ്യമാണോ അറിയില്ല, ഗൗരവം നിറഞ്ഞ ഭാവത്തിൽ : ഹരിയെന്താ വിചാരിച്ചത്, ഇതൊന്നും ഞാൻ അറിയില്ല എന്നോ..........

ഹരി : മാം.... അത്................

തന്റെ നീളമുള്ള മൂക്കുകൾ അവൾ ഒന്ന് ചൊറിഞ്ഞ ശേഷം സൈറ, ശബ്ദം കനപ്പിച്ചു പറഞ്ഞു പറഞ്ഞു : ഡൂ യൂ തിങ്ക്, ഐ ആം എ ഫൂൾ?.... ആണോ ഹരീ?...

ഹരി മിഴിച്ചിരുന്നതല്ലാതെ അവനൊന്നും പറയാൻ പറ്റുമായിരുന്നില്ല....

സൈറ തുടർന്നു : ജെറിന് നിന്നോടുള്ള താല്പര്യം എനിക്ക് ആദ്യമേ അറിയാവുന്നതാണ്...... പിന്നെ അവൻ നിനക്ക് വേണ്ടി ഓഫീസിൽ ചെയ്ത വിട്ടു

💬 Comments

View all comments