Chapter Title : പാമ്പും കോണിയും 5 [ശ്രീരാജ്]
എന്ന് ഉറപ്പായില്ലേ, ഇനി നമുക്ക് കഴിക്കാം?...
രേവതി ഇടം കണ്ണിട്ട് സൈറയെ, ദേഷ്യം ഭാവിച്ചു കൊണ്ട് നോക്കി........
ഭക്ഷണം കഴിക്കുന്ന സമയത്താണ്, ആയിയുടെ ചോദ്യം രേവതിക്ക് നേരെ വരുന്നത് : അല്ല... അവിടെ നിന്ന്, എല്ലാ ഡ്രെസ്സും ഇങ്ങോട്ട് കൊണ്ട് വന്നോ?...
രേവതിയെ പോലെ ചോദ്യത്തിന് അർത്ഥം മനസ്സിലാവാതെ സൈറയും സുരഭിയെ നോക്കിയപ്പോൾ, സുരഭി പറഞ്ഞു : അല്ല, ഒരു ഗ്രീൻ കളർ നൈറ്റി ചുറ്റി പിടിച്ചാണ് അവന്റെ കിടപ്പ്.. വേറെ ഡ്രെസ്സൊന്നും അവിടെ ഇല്ലേ?....
" അവിടെ ഉണ്ടല്ലോ ".... എന്ന് പറഞ്ഞു കൊണ്ട് രേവതി മുകളിലേക്ക് നോക്കി ഓർത്തുകൊണ്ട്...
പെട്ടെന്നാണ്, ആയിയും, സൈറയും അത് കാണുന്നത്, മുഖം വീർപ്പിച്ചു വച്ചിരുന്ന രേവതി പുഞ്ചിരിക്കുകയും ഒപ്പം നാണം വന്ന പോലെ നാവ് കടിക്കുന്നതും....
സൈറ : എന്താ രേവതി.....
രേവതി മുഖം കുനിച്ചു കൊണ്ട്, ഭക്ഷണത്തിൽ വിരൽ ഇട്ട് ചിത്രം വരച്ചു കൊണ്ട് പറഞ്ഞു : ഒന്നുല്ല....
സൈറ : അത് ശരി... പറയെന്റെ പെണ്ണെ?..
അടുത്തിരിക്കുന്ന സൈറയോട് അവൾ പതിയെ പറഞ്ഞു : അത്... അത് ഞാൻ മിനിഞ്ഞാന്ന് ഇട്ട് കഴുകാൻ വച്ച നൈറ്റി ആണ് ചേച്ചി...
അത് കേട്ട് അന്തം വിട്ട സൈറ ചുമക്കാൻ തുടങ്ങി.....
ആയി : എന്താ... എന്താ രേവതി പറഞ്ഞത്?...
പറയല്ലേ എന്ന അർത്ഥത്തിൽ രേവതി സൈറയുടെ തുടയിൽ ഞെക്കി എങ്കിലും, ഹിന്ദിയിൽ സൈറ തർജമ ചെയ്ത്, രേവതി പറഞ്ഞത്, ആയിയോട് പറഞ്ഞതും, ആയിയുടെ മുഖത്തും ചിരി വിടർന്നു വന്നു....
ആയിയെ പാത്രം കഴുകാൻ ആയി സഹായിച്ച ശേഷം
💬 Comments
View all comments