Chapter Title : പാമ്പും കോണിയും 5 [ശ്രീരാജ്]
കണ്ണുകളിലേക്ക് നോക്കി : എന്റെ പാസ്ററ് നീ പറഞ് അറിഞ്ഞ ശേഷവും, അറപ്പോ വെറുപ്പോ ഇല്ലാതെ, എന്നെ വന്ന് കെട്ടിപിടിച്ചവൻ ആണ് അവൻ... ആര് ചെയ്യും അങ്ങിനെ.........
ചെന്നൈയിൽ നിന്നും ഹരി തിരിച്ചു വന്നതിന്റെ, പിറ്റേ ദിവസം ആയിരുന്നു ആ സംഭവം. ഒന്നും പറയാതെ, സൈറയുടെ മുന്നിൽ വച്ച്, ഹരി സുരഭിയെ കെട്ടിപിടിച്ചു. വേറൊന്നും പറയാതെ, മിണ്ടാതെ, അവൻ സൈറയെ നോക്കി " സോറി " പറഞ്ഞു കൊണ്ട് തിരിച്ച് തന്റെ വീട്ടിലേക്ക് ഇറങ്ങി പോരുകയും ചെയ്തു അന്ന്..)
സൈറ പതിയെ മൂളി.....
ആയി ഒന്ന് നിർത്തി പറഞ്ഞു... അവന്റെ സ്ഥാനത്ത്, നീ ഇവിടെ കൊണ്ട് വന്ന രേവതി ആവട്ടെ, അവൾ ആണ് അറിഞ്ഞത് എങ്കിൽ, ആദിയെ തൊടാൻ പോലും സമ്മതിക്കില്ല എന്നെ... എനിക്ക് ഉറപ്പാണ്.....
സൈറക്ക് പറയാൻ വാക്കുകൾ ഉണ്ടായിരുന്നില്ല.....
അന്ന് രാത്രിയും, അക്ഷമ ആയി, സുരഭി വരുന്ന വരെ ടെൻഷൻ അടിച്ചിരിക്കുന്ന രേവതിയെ ഇടം കണ്ണിട്ട് നോക്കി ചുണ്ട് കൂട്ടി പിടിച്ചു കൊണ്ട്, മനസ്സിൽ ചിരിക്കുകയായിരുന്നു സൈറ....
" എന്താ ചേച്ചി...?"... രേവതി സംശയത്തോടെ ചോദിച്ചു.
സൈറ ചെറു ചിരിയോടെ അവളെ ചേർത്തു പിടിച്ചു പറഞ്ഞു : ഒന്നുല്ല എന്റെ പെണ്ണെ.....
ആയി കയറി വന്ന് തന്നേ നോക്കി ചിരിച്ചതും, അവൾക്ക് മനസ്സിലായി, ഹരി ഭക്ഷണം കഴിച്ചു എന്ന്...
പക്ഷെ അവളോട് സുരഭി പറയാത്ത ഒന്നുണ്ടായിരുന്നു, കഞ്ഞി കുടിക്കുന്ന ഹരിയുടെ കണ്ണിൽ നിന്നും ഒലിച്ചിറങ്ങിയ കണ്ണീർ എത്ര മാത്രം ആയിരുന്നു എന്നുള്ളത്..........
അവൾ ആശ്വാസത്തോടെ, സോഫയിലേക്ക് തന്നേ ഇരുന്നു......
സൈറ : അവൻ കഴിച്ചു
💬 Comments
View all comments