Chapter Title : പാമ്പും കോണിയും 5 [ശ്രീരാജ്]
വേണ്ടിയുള്ള കഞ്ഞിയും, ചമ്മന്തിയും, പപ്പടവും, പാക്ക് ചെയ്യുകയായിരുന്ന ആയിയുടെ അടുത്ത് ചെന്ന് സൈറ ഹിന്ദിയിൽ ചോദിച്ചു : ആയീ....... അപ്പോൾ, ഇതാണ് അല്ലെ അത്.......സ്നേഹം ......ലവ് ....... എന്നൊക്കെ പറയുന്നത്.
ചെറു പുഞ്ചിരിയോടെ ആയി പറഞ്ഞു : മ്മ്മ്മ്.... അതേ......
ആയി ഒന്ന് നിർത്തി, അവൾക്ക് നേരെ തിരിഞ്ഞു കൊണ്ട് പറഞ്ഞു : ആമീ...... ഞാൻ ഒരു കാര്യം പറഞ്ഞോട്ടെ?..
സൈറ സുരഭിയെ സംശയത്തോടെ നോക്കിയപ്പോൾ, ആയി തുടർന്നു : നീ ചെയ്തത് വലിയ മണ്ടത്തരം ആണ് . നീയെന്തിനാ അവളെ ഇങ്ങോട്ട് കൊണ്ട് വന്നത്?...
സൈറ കണ്ണ് തുറിച്ചു കൊണ്ട് : അത്... അവൾ ... അവൾ വല്ല അവിവേഗവും ചെയ്തിരുന്നെങ്കിലോ?..
ആയി ചിരിച്ചു കൊണ്ട് : ആര് അവളോ....... അതിനുള്ള ധൈര്യം ഒന്നും അവൾക്കില്ല.... പിന്നെ ഞാൻ പറഞ്ഞത് , നീ അവളെ ഇങ്ങോട്ട് വിളിച്ചു കൊണ്ട് വന്നപ്പോൾ, അവർക്കിടയിൽ അകലം കൂട്ടുകയാണ് നീ ചെയ്തത്....
" അരെ യാർ...... ഷിറ്റ്.....ഞാൻ അത് ആലോചിച്ചില്ല, ആ സമയത്ത് "... സൈറ സ്ലാബിൽ അടിച്ചു പറഞ്ഞു.
ആയി സംശയത്തോടെ : അല്ല.... എന്താണ് സ്നേഹത്തെ കുറിച്ചൊക്കെ സംസാരം..... മ്മ്മ്മ്... എന്താണ്....
സൈറ ചെറു പുഞ്ചിരിയോടെ : ആാാ... സത്യം പറയാലോ....... ഇത്രയും വലിയ പ്രശ്നം ഉണ്ടായിട്ടും, പരസ്പരം മിണ്ടാതെയും, കാണാതെയും ഇരുന്നിട്ടും, ഇവരുടെ ഉള്ളിലെ സ്നേഹം കാണുമ്പോൾ........ എന്തോ.....
ആയി ചിരിച്ചു കൊണ്ട് സൈറയെ നോക്കി.....
സൈറ : അല്ല, ആയിക്കെന്തോ അവനോട് സോഫ്റ്റ് കോർണർ... വേറെ ആരോടും ഞാൻ കണ്ടിട്ടില്ലല്ലോ ഇങ്ങനെ?...
സുരഭി സൈറയുടെ
💬 Comments
View all comments