0%

Chapter Title : പാമ്പും കോണിയും 5 [ശ്രീരാജ്]

Author : sreeraj Read All Parts 8.6K

അകത്തേക്ക് ജീവൻ ഇല്ലാത്ത പോലെ നടന്നു..........................

രേവതി എല്ലാവരും കിടന്ന് എന്ന് ഉറപ്പാക്കിയ ശേഷം, തിരികെ വന്ന് ജനലിലൂടെ എത്തി നോക്കി, ഹരി അകത്തേക്ക് പോയെന്ന് ഉറപ്പ് വരുത്തിയ ശേഷമേ ഉറങ്ങാനായി കണ്ണുകൾ അടച്ചുള്ളൂ... അല്ലെങ്കിൽ അവൾക്ക് കഴിഞ്ഞുള്ളൂ............

രണ്ടു മൂന്ന് ദിവസം കൂടെ ഹരിയുടെയും രേവതിയുടെയും......ഈ ടോം ആൻഡ് ജെറി കളി തുടർന്നു വന്നു ....

.......................................................................

തന്റെ രേവതി ആയിരിക്കുമോ എന്ന ചിന്തയിൽ, അതിവേഗം ഓടി വാതിൽ തുറന്ന ഹരി കാണുന്നത്, ചിരിച്ചു കൊണ്ട് മുന്നിൽ നിൽക്കുന്ന ജെറിനെ, അല്ലെങ്കിൽ തന്റെ അച്ചായനെ ആണ്...

" എടാ...... മാഡവും അസിസ്റ്റന്റും ഒരേ സമയം ലീവിൽ , വിളിച്ചാൽ ഫോൺ സ്വിച്ച് ഓഫ്‌ "..... പറയാൻ വന്നത് പൂർത്തിയാക്കാൻ ജെറിന് കഴിഞ്ഞില്ല.

പറഞ്ഞു കൊണ്ടിരിക്കുന്നതിനിടയിൽ, ജെറിൻ അവനെ അടി മുടി നോക്കിയപ്പോൾ തോന്നിയ പന്തി കേട്, അവന്റെ മുഖഭാവം, ജീവനില്ലാത്ത മുഖം, വളർന്നു തുടങ്ങിയ താടി, ചീകാതെ അലക്ഷ്യമായി ഇട്ട മുടി.....പകുതിയിൽ വച്ച് നിർത്താൻ ജെറിനെ നിർബന്ധിതൻ ആക്കിയത് അതായിരുന്നു...

ജെറിൻ ആശങ്കയോടെ ചോദിച്ചു : എന്താടാ..... എന്ത് പറ്റി... നീയെന്താ ഇങ്ങനെ.......?...

അവന്റെ കണ്ണുകൾ അലക്ഷ്യമായി അങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിച്ചു കൊണ്ട്, ജെറിന്റെ കണ്ണുമായി ഉടക്കി......

ജെറിൻ നോക്കി നിൽക്കെ, അവന്റെ കണ്ണുകൾ നിറഞ്ഞു, അവൻ വേഗം ജെറിനെ കെട്ടിപിടിച്ചു....... അവൻ തേങ്ങാൻ തുടങ്ങുകയായിരുന്നു....

" ഈശോയെ..... എന്താടാ ഹരീ.... എന്താ ഉണ്ടായത് ".... ജെറിൻ അവനെ തിരികെ അമർത്തി കെട്ടിപിടിച്ചു.......

അവന്റെ പ്രശ്നം കേട്ട ജെറിൻ, കണ്ണ് നിറച്ചു കൊണ്ട് അവന്റെ മുഖം

💬 Comments

View all comments