0%

Chapter Title : പാമ്പും കോണിയും 5 [ശ്രീരാജ്]

Author : sreeraj Read All Parts 9.2K

മിഴിച്ചു നോക്കി കണ്ണും ചുവപ്പിച്ചു വടി പോലെ നിൽക്കുന്ന രേവതിയെ സാക്ഷിയാക്കി, ജെറിൻ ഒരു കുറ്റവാളിയെ പോലെ മുഖം കുനിച്ചു കൊണ്ട് എഴുന്നേറ്റ്, തിരിഞ്ഞു നടന്നു.................

രേവതി തന്റെ റൂമിലേക്ക് ഒന്നും മിണ്ടാതെ മുഖം കുനിച്ചു നടന്നതും, സൈറ പതിയെ പോയി സോഫയിൽ ഇരുന്നു... എല്ലാം മാറി നിന്ന് കേട്ട, എന്നാൽ മുഴുവൻ ആയി മനസ്സിലാവാത്ത, സുരഭി, അവളുടെ അടുത്ത് വന്നിരുന്നു.........

ആയി : എന്ത് പറ്റി... അയാൾ എന്തൊക്കെയാ പറഞ്ഞു പോയത്?..

ഉത്തരം ആയി സൈറ പറഞ്ഞു : ആയീ... ഈ നാട്ടിൽ വന്ന ശേഷം, എന്റെ കണക്ക് കൂട്ടലുകൾ.....അല്ല, ഞാൻ വിചാരിക്കുന്ന പലതും ആദ്യമായി തെറ്റുകയാണല്ലോ.......

ജെറിൻ..... ഒരു മൈരൻ... താൻ ഒന്ന് തിരിഞ്ഞാൽ തന്റെ മൂട് നോക്കി വെള്ളം ഇറക്കുന്നവൻ.... ഓഫീസിൽ ബെറ്റി എന്ന പെണ്ണുമായി, അധികാരം ഉപയോഗിച്ച് അവളെ ഉപയോഗിക്കുന്നവൻ... അതേ അധികാരത്തിൽ ഹരിയെ ഉപയോഗിച്ച്, സെയിൽസ് കൂട്ടി, അടുത്ത പോസ്റ്റിലേക്ക് ഉയരാൻ അവനെ ഉപയോഗിക്കുന്നവൻ... അതായിരുന്നു അവൾക്ക് ജെറിൻ..........

പക്ഷെ, ഇന്ന്, ഈ നിമിഷം, ഹരിക്ക് വേണ്ടി സ്വന്തം അനിയൻ ആണെന്ന് പറഞ്ഞു കൊണ്ട്, അവന് വേണ്ടി രേവതിയുടെ കാല് പിടിക്കാൻ തയ്യാറായവൻ............

സൈറയിൽ നിന്നും കാര്യങ്ങൾ ചോദിച്ചു കറക്റ്റ് ആയി മനസ്സിലാക്കിയ സുരഭി അവളോട് ചെറു ചിരിയോടെ പറഞ്ഞു : ഹരിക്ക്‌ വേണ്ടിയല്ലേ... ഇതിൽ എന്നതാ ഇത്ര അത്ഭുതപെടാൻ ഉള്ളത്.... അവനെ അറിയുന്നവർക്ക് വേണ്ടപ്പെട്ടവൻ ആണ് അവൻ...
......................................................................
കിടക്കയിൽ തന്റെ അരികെ വന്നിരുന്ന, സൈറയെ ഒന്ന് നോക്കി രേവതി. അവളുടെ കണ്ണുകളിൽ ദേഷ്യത്തോടൊപ്പം അത്ഭുതവും സൈറ കണ്ടു.

💬 Comments

View all comments