0%

Chapter Title : പാമ്പും കോണിയും 5 [ശ്രീരാജ്]

Author : sreeraj Read All Parts 9.7K

ഉള്ളിലേക്ക് പോയി...

"രേ...... മുഴുവനാക്കാൻ അവന് കഴിഞ്ഞില്ല....

അവൻ പതിയെ അവളുടെ പിന്നാലെ നടന്നു.....

അവൾ വീട് മൊത്തം ചുറ്റി കറങ്ങിയപ്പോൾ, അവൻ അവളുടെ പിന്നാലെ വാല് പോലെ നടന്നു... അവളൊന്നു തിരിഞ്ഞ് തന്നേ നോക്കാൻ വേണ്ടി... എന്തെങ്കിലും ഒന്ന് മിണ്ടാൻ വേണ്ടി....

അവളെ വിളിക്കാൻ, അവളെ ഒന്ന് തൊടാൻ അവന് പേടിയായിരുന്നു....

അടഞ്ഞു കിടക്കുന്ന വാതിലുകളും ജനലുകളും എല്ലാം അവൾ തുറന്നിട്ടു...

ചൂലെടുത്തു അവൾ തുടങ്ങി.............

കിടക്ക വിരികൾ എല്ലാം അവൾ ചുരുട്ടി കൂട്ടി, ഒപ്പം, തങ്ങളുടെ റൂമിൽ ഇപ്പോഴും വിരിച്ചിട്ടിട്ടുള്ള പച്ച കളർ നെറ്റിയും......

അവന് തടയണം എന്നുണ്ടായിരുന്നു, പക്ഷെ കഴിഞ്ഞില്ല......

ഒരക്ഷരം മിണ്ടാതെ, ഓരോ പണികൾ ചെയ്യുന്ന അവൾക്ക് പിന്നാലെ പിന്നാലെ അവനും ഒരു കൊച്ചു കുട്ടി അമ്മയുടെ സാരി തുമ്പ് പിടിച്ചു നടക്കുന്ന പോലെ അവനും നടന്നു കൊണ്ടിരുന്നു........

രാത്രിയിലേക്കുള്ള കുക്കിംഗ്‌ പരിപാടികൾക്കിടയിൽ, കുറച്ചു നേരമായി ഹരിയെ കാണാൻ ഇല്ലാത്തത് കൊണ്ട് അവൾ തിരികെ റൂമിലെത്തി....

അവളുടെ മുഖത്ത്, അവൾ അറിയാതെ തന്നേ അത്ഭുതത്തോടെ ഉള്ള, ഒരു ചിരി വിരിഞ്ഞു ആ കാഴ്ച കണ്ട്....

ആദിയെയും നെഞ്ചിൽ കിടത്തി ഉറക്കി , കണ്ണുകൾ അടച്ചു, വാ പൊളിച്ചു കൊണ്ട് ഉറങ്ങുകയായിരുന്നു അവൻ...

ഒരുപക്ഷെ, തന്റെ ജീവന്റെ ജീവൻ, തന്റെ വീട്ടിലേക്ക് വന്നു, അല്ലെങ്കിൽ അവളുടെ ആ വീട്ടിലെ സാന്നിദ്യം മതിയായിരുന്നു മൂന്ന് ദിവസത്തെ ഉറക്ക ക്ഷീണം, അവന്റെ കണ്ണുകളെ അടപ്പിക്കാൻ..........

ആ കാഴ്ചയും കണ്ട് നിന്ന്, അവൾ മനസ്സിൽ അറിയാവുന്ന ചീത്ത മുഴുവൻ അവനെ വിളിച്ചു...... കൈ ചുരുട്ടി പിടിച്ചു അവനെ

💬 Comments

View all comments