0%

Chapter Title : പാമ്പും കോണിയും 5 [ശ്രീരാജ്]

Author : sreeraj Read All Parts 9.7K

വച്ച്, ഈ ഞാൻ പോലും അങ്ങോട്ട് പോയിട്ടില്ല.... നിനക്ക് ഞാൻ ഉണ്ട്, ആയി ഉണ്ട്, ഇവിടെ സംസാരിക്കാൻ, പ്രശ്നങ്ങൾ പറയാൻ....... അവനു അവിടെ ആരും ഇല്ല...... അവൻ ഒറ്റക്കാണ്...... അവന്റെ കണ്ണ് കണ്ടാൽ അറിയാം, അവൻ ഉറങ്ങാറില്ല..... നീ ദൂരെ നിന്ന് കാണുന്നത് കൊണ്ടാവും നിനക്ക് തോന്നാത്തത് ... അവനെ അടുത്ത് നിന്ന് കണ്ടാൽ........

.......................................................................
" അവൾ ആയിരിക്കില്ല, ഇനി ആണെങ്കിലോ, വേറെ ആരെയും അവന് കാണാനും തോന്നിയില്ല "... അവൻ പതിയെ ചെന്ന് വാതിൽ തുറന്നു....

ദിവസങ്ങൾക്കു ശേഷം, അവന്റെ മുഖം അല്പമെങ്കിലും വിടർന്ന നിമിഷം ആയിരുന്നു അത്...

തന്റെ കണ്മുന്നിൽ, തന്റെ പെണ്ണ്.... തന്റെ ജീവൻ.... തന്റെ മകനെയും, കയ്യിൽ എടുത്ത് കൊണ്ട്........

രേവതിയുടെ കണ്ണുകൾ അവനെ അടി മുടി നോക്കി... അവന്റെ കോലം കണ്ട അവളുടെ നെഞ്ചിടിച്ചു... അവന്റെ മുഖം, ഒരു തെളിച്ചവും ഇല്ലാത്ത, കണ്ണുകളിൽ വെളിച്ചമില്ലാതെ അടഞ്ഞു പോകുന്ന പോലെ ഉള്ള മിഴികൾ... മൂന്ന് ദിവസമായി ഷേവ് ചെയ്യാത്തത് കൊണ്ട് വളർന്നു തുടങ്ങിയ കുറ്റി താടി.......

അവന്റെ കോലം അടുത്ത് നിന്ന് കണ്ട അവളുടെ നെഞ്ച് കലങ്ങി... തന്റെ ചെക്കൻ, തന്റെ ഹരി, തന്റെ ഭർത്താവ്, തന്റെ എല്ലാം... എല്ലാം...... അവൾ മുഖം വീർപ്പിച്ചു അവന്റെ മുഖത്തേക്ക് തന്നേ നോക്കി...

പക്ഷെ അത്ര പെട്ടെന്ന് ക്ഷമിക്കാൻ അവൾക്ക് ഒരുക്കാമായിരുന്നില്ല...രേവതി എന്ന ഭാര്യക്ക് കഴിയുമായിരുന്നില്ല....

രേവതി വേഗം ആദിയെ അവന്റെ കയ്യിലേക്ക് നീട്ടി...

അവളുടെ മുഖത്തേക്ക് നോക്കി, അവൻ തന്റെ മകനെ കയ്യിൽ എടുത്തതും, അവൾ അവനെ മറികടന്നു മുന്നോട്ട് നടന്ന്

💬 Comments

View all comments