0%

Chapter Title : പാമ്പും കോണിയും 5 [ശ്രീരാജ്]

Author : sreeraj Read All Parts 12K

അറിയൂ.... സൈറ മറുപടി കൊടുത്തു.

ഇത്രയും പറഞ്ഞു കൊണ്ട് ചിന്തയിൽ മുഴുകി സൈറ മുന്നിലെ റോഡിലേക്ക് തന്നെ നോക്കിയിരുന്നു..... സൈറയെ നോക്കി രേവതിയും.....

നിമിഷങ്ങൾക്ക് ശേഷം സൈറയുടെ മുഖ ഭാവം മാറി, പഴയ പോലെ ചിരി വിരിഞ്ഞു അവളുടെ മുഖത്ത്..

അവൾ രേവതിയെ നോക്കി ചിരിച്ചു പറഞ്ഞു : എന്നാൽ പോവാം.....

" പോണോ?, തിരികെ വീട്ടിൽ പോയാലോ? "... രേവതി തിരികെ ചോദിച്ചു പേടിയോടെ..

സൈറ ചിരിച്ചു കൊണ്ട് : പിന്നെ പോവാതെ, ഇന്നത്തോടെ നിന്റേം ഹരിയുടെയും പ്രശ്നം തീർക്കാൻ ഉള്ളതാണ്..... അത് തീർത്തിട്ടെ ബാക്കി കാര്യമുള്ളൂ......

പേടി മാറിയില്ലെങ്കിൽ കൂടെ രേവതി സൈറയുടെ ചിരി കണ്ട് പതിയെ മൂളി പറഞ്ഞു : മ്മ്മ്മ്... പോവാം.....

ആ വലിയ ഹോട്ടലിന്റെ പല കോണുകളിൽ ആയി ഡിസ്പ്ലേക്ക് വച്ചിട്ടുള്ള വലിയ ചിത്രങ്ങൾക്കും വിവിധ വസ്തുക്കൾക്കും മുന്നിൽ സൈറ പറഞ്ഞ പോലെ പോസ് ചെയ്ത്, സൈറ ചിത്രങ്ങൾ എടുക്കുമ്പോൾ, ആദ്യ ചിത്രത്തിന് പോസ് ചെയ്യാൻ സൈറ പറഞ്ഞ നിമിഷം രേവതി ചോദിച്ചു : അതെന്തിനാ ചേച്ചി?...

" നിന്റെ ഭർത്താവിന് അയച്ചു കൊടുക്കാൻ..... സൈറയുടെ മറുപടി വന്നു...

മറുപടി കെട്ട് അതിശയിച്ചു നിന്ന രേവതിയോട് സൈറ പറഞ്ഞു : നീയല്ലേ പറഞ്ഞത്, മിനിഞ്ഞാന്ന് അവൻ കിടന്നുറങ്ങി എന്ന്... ഇന്ന് ചെല്ലുമ്പോഴും അവൻ ഉറങ്ങുകയാണെങ്കിലോ?...

ഒന്ന് നിർത്തി തന്നേ നോക്കുന്ന രേവതിയോട് : എന്റെ രേവതി.....നീ പ്ലാൻ ചെയ്തത് വല്ലതും അവന് അറിയുമോ?.. ഇല്ലല്ലോ?....

" ഇല്ലാ..... ഉടനെ രേവതി മറുപടി കൊടുത്തു

ഒന്നും മനസ്സിലാവാതെ നിൽക്കുന്ന രേവതിയോട് സൈറ

💬 Comments

View all comments