Chapter Title : പാമ്പും കോണിയും 5 [ശ്രീരാജ്]
തുടർന്നു : എടീ പൊട്ടിക്കാളി.... അങ്ങിനെ ഒരു മൈൻഡിൽ ഒന്നും അല്ല അവൻ.... ചെയ്ത തെറ്റ് ആലോചിച്ചു നീറി നീറി ആണ് അവൻ.....
മര്യാദക്ക് സംസാരിക്കാതെ, മൈൻഡ് ചെയ്യാതെ നീ രാത്രി വന്ന് അവന്റെ ദേഹത്തോട്ട് കയറും എന്ന് അവൻ എങ്ങിനെ ചിന്തിക്കാൻ ആണ്....
രേവതിയെ കണ്ണ് കൊണ്ട് അടി മുടി നോക്കി സൈറ തുടർന്നു : അറ്റ്ലീസ്റ് എനിക്ക് ഒരു സൂചന തരണ്ടേ... ഞാൻ സെലക്ട് ചെയ്തു തരുമായിരുന്നല്ലോ ഡ്രസ്സ്... ഇത് ഒരുമാതിരി ബ്യൂട്ടി കോണ്ടെസ്റ്റിനു വേണ്ടി അണിഞ്ഞൊരുങ്ങി വന്ന പോലെ ഉണ്ട്......
"അത്..... അത്... ഇൻസ്റ്റയിൽ.....
ഇൻസ്റ്റയിൽ ഡോക്ടർ ആൻസി ഇട്ട് കണ്ട ചിത്രമാണ് എന്ന് ഒരു വിധം രേവതി പറഞ്ഞതും, കണ്ണ് തുറിച്ചു കൊണ്ട് തലയിൽ കൈ വച്ച് സൈറ വിളിച്ചു പോയി : ഒഹ്ഹ്ഹ്... എന്റെ രേവതീ.........
രേവതി മുഖം വീർപ്പിച്ചു നിന്നപ്പോൾ ഒരു ചെറു ചിരിയുമായി സൈറ കുറച്ച് ഉറക്കെ പറഞ്ഞു : പോയി നിക്കെടി......
രേവതി ചിരിച്ചു കൊണ്ട് സൈറ പറഞ്ഞ പോലെ വലിയ ചിത്രത്തിന് മുന്നിൽ പോസ് ചെയ്യാൻ ആയി നടന്നു...
.......................................................................
ഓരോ ഡ്രിങ്ക്സ് വീതം കഴിഞ്ഞ സമയം ആണ്, " ഹലോ....... എന്തെല്ലാം ".... എന്ന നീട്ടി ഉള്ള വിളിയിൽ സൈറയും രേവതിയും ഒരേ സമയം ശബ്ദം കേട്ടിടത്തേക്ക് നോക്കി.....
നോക്കുമ്പോൾ അതാ, കെവിനും അവന് പിന്നിലായി അൽവിനും നിൽക്കുന്നു......
സൈറ അതിശയത്തോടെ : ആഹാ... നിങ്ങൾ വീണ്ടും ലാൻഡ് ചെയ്തോ?...
സ്ഥിരം വേഷം, ലൂസ് ട്രൗസറും, കൈകൾ ഇല്ലാത്ത ബനിയനും ഇട്ട അവർ,
💬 Comments
View all comments