Chapter Title : പാമ്പും കോണിയും 5 [ശ്രീരാജ്]
നാല് പാട്ടുകൾ അല്ലെങ്കിൽ മ്യൂസിക്കുകൾ മാത്രമേ അവൾക്ക് സ്റ്റെപ് ഇടാൻ കഴിഞ്ഞുള്ളൂ... അവൾക്ക് കാലിനു വേദന എടുത്തതിനാൽ തന്നേ അവൾ തിരികെ വന്നിരുന്നു.....
അവളുടെ അടുത്തായി സൈറ വന്നിരുന്നപ്പോൾ അവൾ, തന്റെ ഹീൽസ് ഊരി മാറ്റി കൈകൾ കൊണ്ട് കാല് തടവുന്നുണ്ടായിരുന്നു......
നേരെ ഇരുന്ന രേവതിയുടെ ചെവിയിൽ സൈറ പറഞ്ഞു : കുറച്ചു കഴിഞ്ഞാൽ എസ് ഐ ബിജു വരാം എന്ന് പറഞ്ഞിട്ടുണ്ട്. ഞാൻ താഴെ പോയി കണ്ട് സംസാരിച്ചു വരാട്ടോ.. വരുമ്പോൾ കാറിൽ ഉള്ള നിന്റെ ചെരിപ്പും ഞാൻ കൊണ്ട് വരാം....
.......................................................................
രാത്രി പതിനൊന്നര കഴിഞ്ഞു. ഹരി എന്ത് ചെയ്യണം എന്നറിയാതെ വട്ട് പിടിച്ചിരിക്കുകയായിരുന്നു. രേവതിക്ക് വേണ്ടി ഹാളിൽ കാത്തിരിക്കണോ അതോ റൂമിൽ പോയി ഉറങ്ങുന്ന പോലെ അഭിനയിക്കണോ എന്നതായിരുന്നു അവനെ കുഴപ്പിച്ച ചോദ്യങ്ങൾ...
സൈറ അയച്ചു തന്നാൽ രേവതിയുടെ ചിത്രങ്ങൾ ഒന്ന് കൂടെ നോക്കി, ഹരി റൂമിലേക്ക് നടന്നു അവസാനം...
പഴയ ഉന്മേഷവും ഉണർവും മനസ്സിന് ഇല്ലാത്തത് കൊണ്ട് തന്നേ ആവാം, അവന്റെ കണ്ണുകൾ അധികം വൈകാതെ അടഞ്ഞു.............
ആദിയുടെ കരച്ചിൽ ആണ് അവനെ ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർത്തിയത്.. അവൻ എഴുന്നേറ്റ് അതി വേഗം ആദിയെ എടുത്ത് തന്റെ തോളിലേക്ക് കിടത്തി.....
മൂളിപ്പാട്ടും പാടി അവനെ ഉറക്കാൻ ആയി റൂമിൽ നടന്നു കൊണ്ടിരുന്ന ഹരിയുടെ കണ്ണ് ചുവരിൽ വച്ചിട്ടുള്ള ഡിജിറ്റൽ ക്ലോക്കിൽ ഉടക്കി......
..... 02:25......
ഹരിയൊന്ന് ഞെട്ടി... ഒപ്പം അവന്റെ തോളിൽ നിന്നും മുഖം ഉയർത്തി ആദി കരഞ്ഞു....
ആദിയുടെ പുറത്ത് തട്ടികൊടുത്ത് അവനെ അശ്വസിപ്പിച്ചു മൂളിപ്പാട്ട് പാടുമ്പോഴും അവന്റെ
💬 Comments
View all comments