0%

Chapter Title : പാമ്പും കോണിയും 5 [ശ്രീരാജ്]

Author : sreeraj Read All Parts 27.7K

അടിച്ചു കൊണ്ട് അലറി കരയാൻ തുടങ്ങി..... ആരെയോ, അത്രയും വേണ്ട പെട്ട ആരെയോ നഷ്ടപ്പെട്ട പോലെ..

സൈറ ഒന്നും പറയാൻ പോയില്ല.അവൾ കരഞ്ഞു കരഞ്ഞു യഥാർഥ്യത്തിലേക്ക് വരട്ടെ എന്ന ചിന്തയായിരുന്നു സൈറക്ക്........

.......................................................................

കിടക്കയിൽ കിടന്ന്, പുതപ്പ് ചുരുട്ടി പിടിച്ചു തന്റെ നഗ്നത മറച്ചു പിടിച്ചു കൊണ്ട്, മുകളിലേക്ക് നോക്കി ഇമ വെട്ടാതെ കിടക്കുന്ന രേവതിയുടെ കണ്ണുകളിൽ എന്താണ് എന്ന് വായിച്ചെടുക്കാൻ സൈറക്ക് കഴിഞ്ഞില്ല...

വളരെ നീണ്ടു നിന്ന അലറി കരച്ചിലിനോടുവിൽ രേവതി ശാന്തമായ നിമിഷം ആയിരുന്നു അത്...

അവളുടെ അടുത്തായി ഇരുന്ന് കൊണ്ട് അവളുടെ മുടിയിഴകൾ തഴുകി കൊണ്ട് അടുത്തു തന്നേ സൈറ അവളുടെ മുഖത്തേക്ക് തന്നേ നോക്കി ഇരുന്നു...

ഇന്നലെ രാത്രി മുതൽ ഒരു പോള കണ്ണ് അടക്കാത്തതിന്റെ ക്ഷീണവും, കണ്ണിനു ചുറ്റും കറുത്ത വട്ടവും സൈറയുടെ മുഖത്ത് ഉണ്ടായിരുന്നു.....

അവളുടെ മുടിയിഴകൾ തലോടി സൈറ പതിയെ ചോദിച്ചു : ഞാൻ... എന്തിനാ ഞാൻ ഇല്ലാതെ?........

ഒരു ഭാവവും ഇല്ലാതെ, രേവതി മുഖം ചെരിച്ചു കൊണ്ട് സൈറയെ നോക്കി എന്നല്ലാതെ ഒന്നും ഉരിയാടിയില്ല അവൾ ..

അവൾ വീണ്ടും തല നേരെ ആക്കി, മുകളിലേക്ക് തന്നേ നോക്കി മിഴിച്ചു കിടന്നു.....

വളരെ നേരത്തെ ആ ശവം പോലെ ഉള്ള കിടപ്പിന് വിരാമം ഇട്ട്, രേവതി പെട്ടെന്ന് ചാടി എഴുന്നേറ്റിരുന്നപ്പോൾ, സൈറ ഞെട്ടിപ്പോയി......

" അവൻ...കെവിൻ..അവൻ എവടെ, അവനെ വിശ്വസിച്ച ഞാൻ..... വിടരുത് അവനെ.... കേസ് കൊടുക്കണം. വിടാൻ പാടില്ല അവനെ "... രേവതി അലറി...

ഒരു ഞെട്ടലോടെ രേവതിയെ തന്നേ നോക്കിയിരുന്ന സൈറ, ഒന്നും

💬 Comments

View all comments