0%

Chapter Title : പാമ്പും കോണിയും 5 [ശ്രീരാജ്]

Author : sreeraj Read All Parts 14.7K

തിരിച്ചു പറയാൻ നിന്നില്ല...

" ഞാൻ പറഞ്ഞത് കേട്ടോ ചേച്ചി.."... രേവതി കണ്ണ് ചുവപ്പിച്ചു കൊണ്ട് സൈറയെ ക്രൂരമായി നോക്കി വീണ്ടും അലറി..

സൈറ അവളുടെ തീക്ഷണമായ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു :ഓക്കേ..ഓകെ...... നമുക്ക് എന്താണ് എന്ന് വച്ചാൽ ചെയ്യാം...... ആദ്യം ചെയ്യേണ്ട ഒരു കാര്യം ഉണ്ട്..... ഹരിയെ ഒന്ന് വിളിക്കുക എന്നത് ... ഇന്നലെ രാത്രി ഇറങ്ങിയതല്ലേ വീട്ടിൽ നിന്ന്......

" ഹരി "... ആ പേര് കേട്ടതും രേവതിയുടെ മുഖ ഭാവം മാറി.. അവളുടെ കണ്ണുകൾ ഞൊടി ഇടയിൽ നിറഞ്ഞു..

അടുത്ത കരച്ചിലിനുള്ള തുടക്കം ആണ് എന്ന് മനസ്സിലാക്കിയ സൈറ, ഉടനെ അവളെ തന്റെ മാറിലേക്ക് ചേർത്ത് അമർത്തി കെട്ടിപിടിച്ചു....

അവളുടെ മാറിൽ മുഖം ചായ്ച്ചു കൊണ്ട് അവൾ വീണ്ടും പൊട്ടി...പൊട്ടി കരഞ്ഞു...

" കരയല്ലേ... കരയല്ലേ മോളെ ...... ഞാൻ ഇല്ലേ... കരയല്ലെടി "... വായിൽ വന്നതൊക്കെ പറഞ്ഞു കൊണ്ട് സൈറ അവളെ അശ്വസിപ്പിക്കാൻ ശ്രമിച്ചു....
..................................................................

അവളെ ചേർത്തു പിടിച്ചു കൊണ്ട് ഫോണിൽ ഹരിക്ക് ഡയൽ ചെയ്ത്, ലൗഡ് സ്പീക്കറിൽ ഇട്ടു സൈറ...

" പറഞ്ഞത് മറക്കരുത്... ഇപ്പോൾ ഒന്നും പറയാൻ നിക്കണ്ട... നമുക്ക് ആലോചിച്ചു തീരുമാനിക്കാം "... സൈറ രേവതിയുടെ കണ്ണുകളിൽ നോക്കി ഗൗവരവത്തോടെ പറഞ്ഞു...

" മാം... ഗുഡ് മോർണിങ് "... ഹരിയുടെ ശബ്ദം കേട്ടതും രേവതി ഒന്ന് വിറച്ചു.

സൈറ അവളെ ഒന്നുകൂടെ അമർത്തി പിടിച്ചു പറഞ്ഞു : ഗുഡ് മോർണിംഗ് ഹരീ..... ദാ നിന്റെ ആൾക്ക് തല പൊന്തിയിട്ടുണ്ട്.... ഇവിടെ സങ്കടപ്പെട്ട് ഇരിപ്പാണ്... സംസാരിക്കണോ?...

ഹരിയുടെ

💬 Comments

View all comments