0%

Chapter Title : പാമ്പും കോണിയും 5 [ശ്രീരാജ്]

Author : sreeraj Read All Parts 14.9K

ഫോണിന്റെ ഇങ്ങേ തലക്കിൽ ആദ്യം ഞെട്ടി എങ്കിലും, അവന്റെ മുഖവും കണ്ണുകളും വിടർന്നു... മനസ്സിൽ അകാരണമായ സന്തോഷം നിറഞ്ഞു....

അവൻ പതിയെ പറഞ്ഞു : രേവൂ... സോറി... പറ്റിപ്പോയി... ഇനി ഒരിക്കലും.. ഒരിക്കലും ഉണ്ടാവില്ല... എനിക്ക് നീ മതി... നീ മാത്രം മതി... വേറെ ആരും വേണ്ടാ... നീയില്ലാതെ എനിക്ക് പറ്റില്ലടി.... സത്യം... പറ്റുന്നില്ലെടി... നിന്റെ ശബ്ദം കേൾക്കാതെ.... നീയിങ്ങനെ....

അവന്റെ തൊണ്ട ഇടറി........

അവന്റെ കണ്ണുകൾ നിറഞ്ഞു , അവൻ ഫോണിലൂടെ അവളുടെ പൊട്ടി കരച്ചിൽ കേട്ടു.....

ആ കരച്ചിലിലിൽ, അവളുടെ കയ്യിൽ ഇരുന്ന ഫോൺ താഴെ കിടക്കയിലേക്ക് ഊർന്നു വീണു..

സൈറ വേഗം ആ ഫോൺ എടുത്ത് എഴുന്നേറ്റ് മാറി നിന്ന് ഫോണിൽ പറഞ്ഞു : ഹരീ.... ഓകെ അല്ലെ?.. ഇവിടെ ഓകെ ആണുട്ടോ... പേടിക്കണ്ട...

അവൻ പതിയെ പറഞ്ഞു... ഓക്കേ ആണ് മാം.. അവളൊന്ന് ദേഷ്യപ്പെട്ടല്ലോ.....സംസാരിച്ചല്ലോ......എന്നോട്...

സൈറ ചെറു ചിരിയുമായി രേവതിയെ തിരിഞ്ഞു നോക്കി പറഞ്ഞു : നീ വിഷമിക്കണ്ട... ഇതോടെ പ്രശ്നങ്ങൾ തീർന്നു എന്ന് കൂട്ടിയാൽ മതി..... ഞാൻ കൊണ്ട് വരാം അവളെ.. ഓഫീസിലെ കാര്യം മറക്കണ്ട... ആദിയെ, ആയിയെ ഏൽപ്പിച്ചാൽ മതി...

ഹരി കണ്ണ് തുടച്ചു കൊണ്ട് പറഞ്ഞു : ഓക്കേ മാം... എന്തേലും ഉണ്ടേൽ വിളിക്കണം ട്ടോ...

സൈറ : ഓക്കേ ഹരീ... ഐ വിൽ..

ഫോൺ കട്ട് ആയി...

.......................................................................
കുറച്ചു നേരത്തിനു ശേഷം സൈറയുടെ തോളിൽ മുഖം ചായ്ച്ചു കൊണ്ട്, ഒരു ചെറു തേങ്ങലുമായി രേവതി ചോദിച്ചു : ചേച്ചി... ചേച്ചി അൽപം നേരത്തെ വന്നിരുന്നു

💬 Comments

View all comments