Chapter Title : പാമ്പും കോണിയും 5 [ശ്രീരാജ്]
എങ്കിൽ....എനിക്ക് ഇങ്ങനെ......
" അത്..... അത്.....മീറ്റിങ് കുറച്ചു നീണ്ടു പോയി രേവതി........ ഞാൻ വന്ന് നോക്കിയപ്പോൾ, ആകെ അവിടെ കണ്ടത്, നീ അഴിച്ചിട്ട ചെരിപ്പ് മാത്രം ആണ്...... ആദ്യം കുറച്ചുനേരം അവിടെ ഇരുന്നു, വാഷ് റൂം പോയതാവും എന്ന് കരുതി. സമയം മുന്നോട്ട് പോയപ്പോൾ, എന്നിട്ടും നിന്നെ കാണാതെ ആയപ്പോൾ, കൂടെ അവന്മാരെ കൂടെ കാണാതായപ്പോൾ, എനിക്ക് പേടി തോന്നി....
.................. അപ്പോൾ തുടങ്ങിയ ഓട്ടം ആണ് ഞാൻ........... നീ എവടെ ആണെന്ന് അറിയാൻ, നിന്നെ കണ്ടത്താൻ ഒരു പ്രാന്തിയെ പോലെ ഓടി........... സൈറ പറഞ്ഞു നിർത്തി...
രണ്ടു മൂന്ന് വട്ടം ശ്വാസം വലിച്ചു വിട്ട് സൈറ തുടർന്നു : ആദ്യം വാഷ് റൂമിൽ, അവിടെ നിന്ന് റീസെപ്‌ഷനിലേക്ക്, അവിടെ അവന്മാരുടെ പേരിൽ റൂം ഒന്നും ഇല്ലാ എന്നറിഞ്ഞപ്പോൾ എനിക്ക് ശരിക്ക് പേടിയായി. നിന്നെയും കൊണ്ട് അവന്മാർ പുറത്ത് എവിടേലും പോയോ എന്നായി പിന്നെ ചിന്ത.......പിന്നെ സെക്യൂരിറ്റിടെ അടുത്തു പോയി.. അയാളോട് നിന്റെ ഫോട്ടോ കാണിച്ച് ഉറപ്പ് വരുത്തി നീ പുറത്തേക്ക് പോയിട്ടില്ല എന്ന്..
പിന്നെ നേരെ മാനേജരുടെ റൂമിലേക്ക്, അയാളെയും കൊണ്ട്, സിസിടിവി റൂമിലേക്ക്. അവിടെ നിന്നും നീ അവന്റെ കൂടെ കയറിയ ഈ റൂം കണ്ടെത്തി, ഓടി വന്നപ്പോഴേക്കും.....
സൈറക്ക് പറഞ്ഞു മുഴുവപ്പിക്കാൻ ആയില്ല, അവളുടെ മുഖം കുനിഞ്ഞു....... അവൾ രേവതിയെ അമർത്തി കെട്ടിപിടിച്ചു......
" സോറി...... എന്റെ തെറ്റാണ്.... നിന്നെ ഞാൻ ഒറ്റക്ക് വിട്ട്....... സൈറയുടെ കണ്ഠം ഇടറി...
തനിക്ക് വേണ്ടി ആവുന്നതെല്ലാം ചെയ്തു എന്ന് സൈറ പറയുന്നത് കേട്ട്, അവൾക്ക് കൂടുതൽ
💬 Comments
View all comments