Chapter Title : പാമ്പും കോണിയും 5 [ശ്രീരാജ്]
"... എന്ന ചോദ്യവുമായുള്ള ഭാവവുമായി രേവതി സൈറയെ നോക്കി....
" അതിന് രണ്ട് കാരണം ഉണ്ട് രേവതി..... ഒന്ന്, കേസ് കൊടുത്താൽ....വാർത്ത ആവും....വാർത്ത ആയാൽ...... സൈറ പറഞ്ഞു നിർത്തി അവളുടെ മുഖത്തേക്ക് നോക്കി....
വാർത്ത വിട്.... ഹരി ഇത് അറിഞ്ഞാൽ എന്തായിരിക്കും അവന്റെ അവസ്ഥ... അല്ലെങ്കിലേ തകർന്നിരിക്കാണ് അവൻ.. അതിന് പുറമെ, അവന്റെ ജീവൻ ആയ നിനക്ക് പറ്റിയത് അറിഞ്ഞാൽ, അവൻ എങ്ങിനെയാ റിയാക്ട് ചെയ്യുക എന്നറിയില്ല എനിക്ക് .... അവൻ അവരെ എന്തെങ്കിലും ചെയ്താൽ..?....
കട്ടിലിലേക്ക് ചാരി ഇരുന്നു കൊണ്ട് രേവതി അങ്ങിനെ ഒരു സീൻ ആലോചിച്ചു നോക്കി....
കോളേജിൽ ശല്യം ചെയ്ത കണ്ടക്ടറേയും, അതേ ബസിന്റെ ക്‌ളീനറേയും, ഡ്രൈവറേയും ഒറ്റക്ക് നേരിട്ടവൻ ആണ് തന്റെ ഹരി. അന്ന് നെറ്റിയിൽ പിരികത്തിൽ വീണ മുറിവിൽ നിന്ന് ചോര ഒലിപ്പിച്ചും അവൻ നിന്ന് തല്ലിയത് അവളുടെ മനസ്സിലേക്ക് ഓടി വന്നു.
അങ്ങിനെ ഉള്ള ഹരി ചിലപ്പോൾ, ഇവന്മാരെ, ഈ പ്രശ്നത്തിന് കൊല്ലാനും മടിക്കില്ല എന്ന് അവളുടെ മനസ്സ് അവളോട് പറഞ്ഞു....
ചെറിയ ഇടവേളക്ക് ശേഷം സൈറ തുടർന്നു : രണ്ടാമത്തെ കാര്യം കേസ് കൊടുത്താലും അത് നിൽക്കും എന്ന് തോന്നുന്നില്ല... അന്വേഷിച്ചു തള്ളി കളയാൻ ആണ് സാധ്യത.....
സൈറ രേവതിയുടെ മുഖത്തേക്ക് തന്നേ നോക്കി....... രേവതി എന്താണ് എന്ന് മനസ്സിലാവാതെ സൈറയുടെ കണ്ണുകളിലേക്കും....
" ഡ്രിങ്ക്സ് ആൽവിൻ കൗണ്ടറിൽ നിന്നും വാങ്ങി കൊണ്ട് വരുന്ന ദൃശ്യം ഞാൻ കണ്ടതാണ്, പക്ഷെ അവൻ എന്തെങ്കിലും മിക്സ് ചെയ്യുന്നത് ഒന്നും കാണാനും ഇല്ലാ... പിന്നെ നീ കുടിക്കുന്നത് സ്വന്തം ഇഷ്ടപ്രകാരം
💬 Comments
View all comments